പാലിയേറ്റീവ് രോഗികള്‍ക്ക് സാന്ത്വന സ്പര്‍ശം നല്‍കി സന്ദേശം

ചൗക്കി: സന്ദേശം സംഘടന പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പാലിയേറ്റീവ് രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങളും സാന്ത്വനവും നല്‍കി. കിടപ്പു രോഗികളെ വീടുകളിലെത്തി ആശ്വസിപ്പിച്ചു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്, സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം, സന്ദേശം ഗള്‍ഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി (ജി.സി.സി) രക്ഷാധികാരി നാസര്‍ ചൗക്കി, സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അര്‍ജാല്‍, ഷുക്കൂര്‍ ചൗക്കി, സന്ദേശം ബാലവേദി സെക്രട്ടറി ശ്വേത കുമാരി സംബന്ധിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പാലിയേറ്റീവ് രോഗികള്‍ക്കു നല്‍കുന്നതിനായി പുതപ്പുകള്‍ കാസര്‍കോട് […]

ചൗക്കി: സന്ദേശം സംഘടന പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പാലിയേറ്റീവ് രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങളും സാന്ത്വനവും നല്‍കി. കിടപ്പു രോഗികളെ വീടുകളിലെത്തി ആശ്വസിപ്പിച്ചു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്, സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം, സന്ദേശം ഗള്‍ഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി (ജി.സി.സി) രക്ഷാധികാരി നാസര്‍ ചൗക്കി, സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അര്‍ജാല്‍, ഷുക്കൂര്‍ ചൗക്കി, സന്ദേശം ബാലവേദി സെക്രട്ടറി ശ്വേത കുമാരി സംബന്ധിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പാലിയേറ്റീവ് രോഗികള്‍ക്കു നല്‍കുന്നതിനായി പുതപ്പുകള്‍ കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എം.പി. ജില്‍ജില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.കെ. സ്‌നേഹക്ക് കൈമാറി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാഹുല്‍, അമ്പിളി, പാലിയേറ്റീവ് നേഴ്‌സ് സുജാത സംബന്ധിച്ചു.

Related Articles
Next Story
Share it