അറ്റകുറ്റപണിക്കായി ബേക്കല്‍ പാലം അടച്ചതോടെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി പാലക്കുന്ന് സ്റ്റേഷന്‍ റോഡ്

പാലക്കുന്ന്: ബേക്കല്‍ പാലം അടച്ചിടേണ്ടിവരുമ്പോള്‍ പാലക്കുന്ന് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ജനങ്ങള്‍ക്ക് പുത്തരിയല്ല. കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയിലെ പാലം അറ്റകുറ്റപണിക്കായി 29 മുതല്‍ ആഗസ്റ്റ് 8 വരെ അടച്ചിട്ടിക്കുകയാണ്. പാലം അടച്ചിട്ട ആദ്യ ദിവസം തന്നെ യാത്ര ദുസഹമായത് പാലക്കുന്ന് റെയില്‍വെ സ്റ്റേഷന്‍ റോഡിലാണ്. തച്ചങ്ങാട് വഴി ബേക്കല്‍ ജംഗ്ഷനിലൂടെ സംസ്ഥാന പാതയില്‍ കടക്കാനുള്ള എളുപ്പമാര്‍ഗമാണ് പാലക്കുന്ന് സ്റ്റേഷന്‍ റോഡ്. തീവണ്ടികള്‍ കടന്നു പോകാന്‍ ഗേറ്റ് അടച്ചിടേണ്ടിവരുമ്പോള്‍ അപ്പുറം കടക്കേണ്ട വാഹനങ്ങള്‍ നീണ്ട […]

പാലക്കുന്ന്: ബേക്കല്‍ പാലം അടച്ചിടേണ്ടിവരുമ്പോള്‍ പാലക്കുന്ന് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ജനങ്ങള്‍ക്ക് പുത്തരിയല്ല. കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയിലെ പാലം അറ്റകുറ്റപണിക്കായി 29 മുതല്‍ ആഗസ്റ്റ് 8 വരെ അടച്ചിട്ടിക്കുകയാണ്. പാലം അടച്ചിട്ട ആദ്യ ദിവസം തന്നെ യാത്ര ദുസഹമായത് പാലക്കുന്ന് റെയില്‍വെ സ്റ്റേഷന്‍ റോഡിലാണ്. തച്ചങ്ങാട് വഴി ബേക്കല്‍ ജംഗ്ഷനിലൂടെ സംസ്ഥാന പാതയില്‍ കടക്കാനുള്ള എളുപ്പമാര്‍ഗമാണ് പാലക്കുന്ന് സ്റ്റേഷന്‍ റോഡ്. തീവണ്ടികള്‍ കടന്നു പോകാന്‍ ഗേറ്റ് അടച്ചിടേണ്ടിവരുമ്പോള്‍ അപ്പുറം കടക്കേണ്ട വാഹനങ്ങള്‍ നീണ്ട നിരയായി ഇരു ഭാഗത്തും നിര്‍ത്തിയിടുമ്പോള്‍ പൊതുവെ തിരക്കേറിയ ഈ റോഡില്‍ കാല്‍നട യാത്രപോലും ദുസഹമാവുകയാണ്. കൂടുതല്‍ തീവണ്ടികള്‍ ഓടുന്ന രാവിലെയും വൈകുന്നേരവുമാണ് വാഹനയാത്രയും കാല്‍നടയാത്രയും അസാധ്യമാകും വിധം കുരുക്കിലാകുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ഒരു ബസിന് പോലും ഈ റോഡിലൂടെ റൂട്ട് ഇല്ല. ചന്ദ്രഗിരി വഴിയുള്ള ബസുകള്‍ക്ക് ബേക്കല്‍ ജംഗ്ഷനിലൂടെ യാത്ര തുടരാന്‍ പാലക്കുന്ന് വഴി മാത്രമേ സാധിക്കുള്ളു. പക്ഷേ, ദേശീയപാതയിലൂടെ യാത്രചെയ്യാവുന്ന ചരക്ക് ലോറികള്‍ക്കും മറ്റു വലിയ വാഹനങ്ങള്‍ക്കും നിര്‍ബന്ധമായും പാലക്കുന്നിലൂടെ യാത്ര നിഷേധിച്ചാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇവിടത്തെ ഗതാഗത കുരുക്കിന് തെല്ലൊരു പരിഹാരമാകുമെന്നാണ് ജനങ്ങള്‍ പറയുന്നത്. അല്ലാത്ത പക്ഷം ഇനിയുള്ള 10 ദിവസം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും.

Related Articles
Next Story
Share it