പാലക്കുന്ന് ഭരണി ഉത്സവം സമാപിച്ചു

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവം സമാപിച്ചു. അതിന് മുന്നോടിയായി പുലര്‍ച്ചെ കളംകയേല്‍ക്കല്‍ ചടങ്ങ് പൂര്‍ത്തിയാക്കി. നോറ്റിരുന്ന കുഞ്ഞുങ്ങള്‍ രണ്ട് താലങ്ങളില്‍ കുത്തിയ പച്ചരി, പൂക്കുല, തേങ്ങ വെറ്റില, അടക്ക എന്നിവ വെച്ച് തേങ്ങയുടെ മേല്‍ ദീപം കത്തിച്ച് എഴുന്നള്ളത്തിനെ അനുഗമിച്ച് ആയിരത്തിരി സമര്‍പ്പണം പൂര്‍ത്തിയാക്കി. കളംകയേല്‍ക്കല്‍ ചടങ്ങിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്നത്തിനായി ചുവട്മായ്ക്കലും നടന്നു. പിന്നീട് നര്‍ത്തകന്മാരും തിടമ്പുകള്‍ വഹിച്ച് കര്‍മ്മികളും പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിമര കീഴില്‍ എത്തി. പള്ളിയറ പ്രവേശം പൂര്‍ത്തിയാക്കി ഭരണി ഉത്സവത്തിന് […]

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവം സമാപിച്ചു. അതിന് മുന്നോടിയായി പുലര്‍ച്ചെ കളംകയേല്‍ക്കല്‍ ചടങ്ങ് പൂര്‍ത്തിയാക്കി. നോറ്റിരുന്ന കുഞ്ഞുങ്ങള്‍ രണ്ട് താലങ്ങളില്‍ കുത്തിയ പച്ചരി, പൂക്കുല, തേങ്ങ വെറ്റില, അടക്ക എന്നിവ വെച്ച് തേങ്ങയുടെ മേല്‍ ദീപം കത്തിച്ച് എഴുന്നള്ളത്തിനെ അനുഗമിച്ച് ആയിരത്തിരി സമര്‍പ്പണം പൂര്‍ത്തിയാക്കി.
കളംകയേല്‍ക്കല്‍ ചടങ്ങിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്നത്തിനായി ചുവട്മായ്ക്കലും നടന്നു. പിന്നീട് നര്‍ത്തകന്മാരും തിടമ്പുകള്‍ വഹിച്ച് കര്‍മ്മികളും പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിമര കീഴില്‍ എത്തി. പള്ളിയറ പ്രവേശം പൂര്‍ത്തിയാക്കി ഭരണി ഉത്സവത്തിന് സമാപനം കുറിച്ചു. ഉച്ചയോടെ ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളത്തും നടത്തി.

Related Articles
Next Story
Share it