വെല്‍ഡിംഗ് സ്ഥാപന ഉടമ ഉറക്കത്തില്‍ മരിച്ചു

പെര്‍ള: വെല്‍ഡിംഗ് സ്ഥാപന ഉടമ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെര്‍ള ബജക്കൂട്‌ലുവിലെ പരേതനായ മോണപ്പ പൂജാരി-രത്‌നാവതി ദമ്പതികളുടെ മകനും പെര്‍ള ഇടിയടുക്കയിലെ വെല്‍ഡിംഗ് സ്ഥാപന ഉടമയുമായ അശോക(40)യാണ് മരിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി വെല്‍ഡിംഗ് സ്ഥാപനം നടത്തിവരുന്ന അശോകന്‍ ഇന്നലെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് പെര്‍ളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: വിജിത. മക്കള്‍: കൃതിക, കീര്‍ത്തന. സഹോദരങ്ങള്‍: ചന്ദ്രശേഖര, മോഹിനി.

Related Articles
Next Story
Share it