നിയന്ത്രണം വിട്ട കാര്‍ വഴി യാത്രക്കാരനെ തട്ടിയതിനു ശേഷം ഓട്ടോയിലിടിച്ചു; മുന്നു പേര്‍ക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ വഴി യാത്രക്കാരനെ തട്ടിയതിന് ശേഷം ഓട്ടോയിലിടിച്ചു. മുന്നു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ പൂച്ചക്കാട്ടെ സുരേഷ് (43), യാത്രക്കാരന്‍ അനില്‍ (40) എന്നിവരുടെ പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോയി. കാല്‍നട യാത്രക്കാരന്‍ മാണിക്കോത്തെ സഫ്‌വാ(21)ന് പരിക്കേറ്റു. കെ.എസ്.ടി.പി.റോഡില്‍ മാണിക്കോത്ത് ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. കാസര്‍കോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ടത്. കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ നിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗം ഷാജിയാണ് […]

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ വഴി യാത്രക്കാരനെ തട്ടിയതിന് ശേഷം ഓട്ടോയിലിടിച്ചു. മുന്നു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ പൂച്ചക്കാട്ടെ സുരേഷ് (43), യാത്രക്കാരന്‍ അനില്‍ (40) എന്നിവരുടെ പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോയി. കാല്‍നട യാത്രക്കാരന്‍ മാണിക്കോത്തെ സഫ്‌വാ(21)ന് പരിക്കേറ്റു. കെ.എസ്.ടി.പി.റോഡില്‍ മാണിക്കോത്ത് ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. കാസര്‍കോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ടത്. കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ നിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗം ഷാജിയാണ് പരിക്കേറ്റവരെ മംഗളൂരുവിലെത്തിച്ചത്.

Related Articles
Next Story
Share it