നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ഭണ്ഡാരത്തിലും വൈദ്യുതി തൂണിലുമിടിച്ചു; ഒരാള്‍ക്ക് പരിക്ക്

പെര്‍ള: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ഭണ്ഡാരം തകര്‍ത്ത ശേഷം വൈദ്യുതി പോസ്റ്റിലിടിച്ച് നിന്നു. ഇന്ന് രാവിലെ 9.15 മണിയോടെയാണ് സംഭവം. പെര്‍ള ഭാഗത്തു നിന്ന് കട്ടത്തടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ആണ് അപകടത്തില്‍പെട്ടത്.നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മണിയംപാറ മുഹ്യുദ്ദീന്‍ ജുമാമസ്ജിദിന്റെ ഭണ്ഡാരം തകര്‍ത്ത ശേഷം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. കാറിന്റെ വലതുഭാഗം തകര്‍ന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന കര്‍ണാടക വിട്ള സ്വദേശിയായ അബ്ദുല്‍ ബാസിതി(58)ന് പരിക്കേറ്റു. ബാസിതിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പെര്‍ള: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ഭണ്ഡാരം തകര്‍ത്ത ശേഷം വൈദ്യുതി പോസ്റ്റിലിടിച്ച് നിന്നു. ഇന്ന് രാവിലെ 9.15 മണിയോടെയാണ് സംഭവം. പെര്‍ള ഭാഗത്തു നിന്ന് കട്ടത്തടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ആണ് അപകടത്തില്‍പെട്ടത്.
നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മണിയംപാറ മുഹ്യുദ്ദീന്‍ ജുമാമസ്ജിദിന്റെ ഭണ്ഡാരം തകര്‍ത്ത ശേഷം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. കാറിന്റെ വലതുഭാഗം തകര്‍ന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന കര്‍ണാടക വിട്ള സ്വദേശിയായ അബ്ദുല്‍ ബാസിതി(58)ന് പരിക്കേറ്റു. ബാസിതിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles
Next Story
Share it