ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ ഉത്തരവ് വന്നു; മംഗലാപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് പുനരാരംഭിക്കുന്നു

കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പുനരാരംഭിക്കും. കര്‍ണാടകയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളും ഈ ദിവസങ്ങളില്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്നറിയുന്നു. നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്നലെയാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിട്ടത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഇന്നലെ ഈ ആവശ്യം ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയെ ബന്ധപ്പെട്ടിരുന്നു. തിങ്കളാഴ്ച കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി സര്‍വ്വീസ് സമയത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്ത ശേഷം സര്‍വ്വീസ് പുനരാരംഭിക്കും. മിക്കവാറും ചൊവ്വാഴ്ച […]

കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പുനരാരംഭിക്കും. കര്‍ണാടകയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളും ഈ ദിവസങ്ങളില്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്നറിയുന്നു. നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്നലെയാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിട്ടത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഇന്നലെ ഈ ആവശ്യം ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയെ ബന്ധപ്പെട്ടിരുന്നു. തിങ്കളാഴ്ച കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി സര്‍വ്വീസ് സമയത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്ത ശേഷം സര്‍വ്വീസ് പുനരാരംഭിക്കും. മിക്കവാറും ചൊവ്വാഴ്ച തന്നെ ആരംഭിക്കാനാണ് സാധ്യതയെങ്കിലും സമയ ക്രമീകരണം വൈകുകയാണെങ്കില്‍ ബുധനാഴ്ചയായിരിക്കും സര്‍വ്വീസ് തുടങ്ങുക. ഇപ്പോള്‍ തലപ്പാടി വരെ മാത്രമേ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുന്നുള്ളൂ. മംഗലൂരുവിലേക്കുള്ള ബസ് സര്‍വ്വീസ് നിലച്ചതുമൂലം ആസ്പത്രികളിലേക്ക് പോകേണ്ട രോഗികളും വിദ്യാഭ്യാസ ആവശ്യത്തിന് പോകുന്നവരുമടക്കം നിത്യേന മംഗലാപുരത്തെ ആശ്രയിക്കുന്ന നൂറുകണക്കിന് പേര്‍ ഏറെ പ്രയാസം അനുഭവിച്ചുവന്നിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കൊറോണ കോര്‍ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയായിരുന്നു.
സെക്രട്ടറി തലത്തില്‍ ഉന്നയിച്ച് എത്രയും പെട്ടെന്ന് സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് ശ്രമമുണ്ടാവണമെന്ന് കോര്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടിരുന്നു.

Related Articles
Next Story
Share it