കെ ഫോണില്‍ എ ഐ ക്യാമറയിലേതിനെക്കാള്‍ അഴിമതിയെന്ന് വി.ഡി സതീശന്‍; ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും

കൊച്ചി: കെ ഫോണില്‍ എ ഐ ക്യാമറയിലേതിനെക്കാള്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും ഇതിന്റെ ഉല്‍ഘാടനം പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. എ ഐ ക്യാമറയില്‍ ക്രമക്കേട് നടത്തിയ കമ്പനികള്‍ തന്നെയാണ് കെ ഫോണിന് പിന്നിലുമുള്ളത്. കെ ഫോണ്‍ എസ്റ്റിമേറ്റ് 50 ശതമാനം ഉയര്‍ത്തിയത് അഴിമതിക്ക് വേണ്ടിതന്നെയാണ് അതിനാല്‍ കെ ഫോണ്‍ ഉദ്ഘാടന മഹാമഹം പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുമെന്ന് സതീശന്‍ പറഞ്ഞു.സംസ്ഥാനത്ത് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിന് പിന്നാലെ പല ഭാഗങ്ങളിലും തീ പ്രത്യക്ഷപ്പെടുകയാണ്. തെളിവ് നശിപ്പിക്കാന്‍ […]

കൊച്ചി: കെ ഫോണില്‍ എ ഐ ക്യാമറയിലേതിനെക്കാള്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും ഇതിന്റെ ഉല്‍ഘാടനം പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. എ ഐ ക്യാമറയില്‍ ക്രമക്കേട് നടത്തിയ കമ്പനികള്‍ തന്നെയാണ് കെ ഫോണിന് പിന്നിലുമുള്ളത്. കെ ഫോണ്‍ എസ്റ്റിമേറ്റ് 50 ശതമാനം ഉയര്‍ത്തിയത് അഴിമതിക്ക് വേണ്ടിതന്നെയാണ് അതിനാല്‍ കെ ഫോണ്‍ ഉദ്ഘാടന മഹാമഹം പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുമെന്ന് സതീശന്‍ പറഞ്ഞു.
സംസ്ഥാനത്ത് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിന് പിന്നാലെ പല ഭാഗങ്ങളിലും തീ പ്രത്യക്ഷപ്പെടുകയാണ്. തെളിവ് നശിപ്പിക്കാന്‍ തീയിടുകയാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്ന് വിഡി സതീശന്‍ ആവര്‍ത്തിച്ചു. ആരോപണം ഉന്നയിച്ചാല്‍ തീ പടരുന്ന സ്ഥിതിയാണ് കേരളത്തില്‍. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ അദ്ദേഹം കൂടുതല്‍ വ്യക്തത തേടി. ഏത് കടമാണ് കുറച്ചതെന്ന് ആര്‍ക്കും അറിയില്ല. ഏത് ഭാഗമാണ് കുറച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it