പ്രതിപക്ഷം ഇന്നും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: 1977ല്‍ ആര്‍.എസ്.എസ് പിന്തുണയോടുകൂടി ജയിച്ച് നിയമസഭയില്‍ വന്നയാളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്നാല്‍ ഇതുവരെ ഒരു കോണ്‍ഗ്രസുകാരനും ആര്‍.എസ്.എസ് വോട്ടുനേടി ജയിച്ച് നിയമസഭയിലെത്തിയിട്ടില്ലെന്നും അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചശേഷം നടത്തിയ പ്രസംഗത്തില്‍ വി.ഡി.സതീശന്‍ പറഞ്ഞു. മട്ടന്നൂര്‍ ചാവശേരി കാശിമുക്കിനു സമീപം പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അസം സ്വദേശികള്‍ സ്‌ഫോടനത്തില്‍ മരിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ്് അടിയന്തര പ്രമേയത്തിന് നോട്ടിസ് […]

തിരുവനന്തപുരം: 1977ല്‍ ആര്‍.എസ്.എസ് പിന്തുണയോടുകൂടി ജയിച്ച് നിയമസഭയില്‍ വന്നയാളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്നാല്‍ ഇതുവരെ ഒരു കോണ്‍ഗ്രസുകാരനും ആര്‍.എസ്.എസ് വോട്ടുനേടി ജയിച്ച് നിയമസഭയിലെത്തിയിട്ടില്ലെന്നും അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചശേഷം നടത്തിയ പ്രസംഗത്തില്‍ വി.ഡി.സതീശന്‍ പറഞ്ഞു.
മട്ടന്നൂര്‍ ചാവശേരി കാശിമുക്കിനു സമീപം പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അസം സ്വദേശികള്‍ സ്‌ഫോടനത്തില്‍ മരിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ്് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയെങ്കിലും അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാനത്തെ 80 ശതമാനം സ്‌ഫോടനക്കേസും ഒരു തുമ്പുമില്ലാതെ അവസാനിക്കുകയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

Related Articles
Next Story
Share it