കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്നുമുതല്‍ ഒപി വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

കാസര്‍കോട്: ഇനി ഒരു മാറ്റവും ഉണ്ടാവില്ലെന്നും ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് ജനുവരി മൂന്നിന് ഒ.പി ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഉറപ്പ്. ഇന്നലെ മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്കാണ് മന്ത്രി ഈ ഉറപ്പ് നല്‍കിയത്. ഒ.പി തുടങ്ങുന്നതിന് മുമ്പായി ആവശ്യമായ സൗകര്യങ്ങളും നിയമനങ്ങളും പൂര്‍ത്തിയാക്കും. നിര്‍മ്മാണം പൂര്‍ത്തിയായ അക്കാദമിക് ബ്ലോക്കിലാണ് തല്‍ക്കാലം ഒ.പി വിഭാഗം പ്രവര്‍ത്തിക്കുക. രോഗികള്‍ക്ക് നല്‍കേണ്ട മരുന്നും ലഭ്യമാക്കും. ശുചീകരണം, ലാബ്, സെക്യൂരിറ്റി വിഭാഗങ്ങളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കും. […]

കാസര്‍കോട്: ഇനി ഒരു മാറ്റവും ഉണ്ടാവില്ലെന്നും ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് ജനുവരി മൂന്നിന് ഒ.പി ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഉറപ്പ്. ഇന്നലെ മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്കാണ് മന്ത്രി ഈ ഉറപ്പ് നല്‍കിയത്. ഒ.പി തുടങ്ങുന്നതിന് മുമ്പായി ആവശ്യമായ സൗകര്യങ്ങളും നിയമനങ്ങളും പൂര്‍ത്തിയാക്കും. നിര്‍മ്മാണം പൂര്‍ത്തിയായ അക്കാദമിക് ബ്ലോക്കിലാണ് തല്‍ക്കാലം ഒ.പി വിഭാഗം പ്രവര്‍ത്തിക്കുക. രോഗികള്‍ക്ക് നല്‍കേണ്ട മരുന്നും ലഭ്യമാക്കും. ശുചീകരണം, ലാബ്, സെക്യൂരിറ്റി വിഭാഗങ്ങളില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കും. മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടിരുന്നു.

Related Articles
Next Story
Share it