രാജ്യത്ത് ഏക സിവില്‍കോഡ് അനിവാര്യം -മുക്താര്‍ അബ്ബാസ്

കാസര്‍കോട്: രാജ്യത്ത് ഏക സിവില്‍കോഡ് അനിവാര്യമാണെന്നും അത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി എത്തിയ അദ്ദേഹം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഏക സിവില്‍കോഡിനെതിരെ കോണ്‍ഗ്രസ് സമരം നടത്തുകയാണ്. ഇതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ കലാപത്തെ ന്യായീകരിക്കുന്നില്ല. ഇത് കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുത്തതായും കലാപത്തിനെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. മനുഷ്യജീവനാണ് വില […]

കാസര്‍കോട്: രാജ്യത്ത് ഏക സിവില്‍കോഡ് അനിവാര്യമാണെന്നും അത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി എത്തിയ അദ്ദേഹം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഏക സിവില്‍കോഡിനെതിരെ കോണ്‍ഗ്രസ് സമരം നടത്തുകയാണ്. ഇതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ കലാപത്തെ ന്യായീകരിക്കുന്നില്ല. ഇത് കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുത്തതായും കലാപത്തിനെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. മനുഷ്യജീവനാണ് വില കല്‍പ്പിക്കേണ്ടത്. തെരുവ് നായ വിഷയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതും നടപടി സ്വീകരിക്കേണ്ടതും സംസ്ഥാന സര്‍ക്കാരാണെന്നും മനുഷ്യജീവന് പരിഗണന കല്‍പ്പിച്ച് സര്‍്ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍ അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it