ആര്‍.എസ്.എസ് നീക്കം ചെറുക്കുമെന്ന് പ്രഖ്യാപനം; ഏക സിവില്‍കോഡ് വിരുദ്ധ ജനകീയ സദസിന് വന്‍ ജനപങ്കാളിത്തം

കാസര്‍കോട്: ജനങ്ങളെ ഭിന്നിപ്പിച്ച് കേന്ദ്ര ഭരണാധികാരം ഒന്നുകൂടി ഉറപ്പിക്കാനുള്ള ആര്‍.എസ്.എസിന്റെ കുടിലനീക്കം ചെറുക്കുമെന്ന് പ്രഖ്യാപിച്ച് ഏകീകൃത സിവില്‍കോഡ് വിരുദ്ധ ജനകീയ സദസ്. കാസര്‍കോട് ടൗണ്‍ ഹാളില്‍ നിറഞ്ഞുകവിഞ്ഞ ജനതയെ സാക്ഷിനിര്‍ത്തി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സംഗമം ഉദ്ഘാടനം ചെയ്തു.ടൗണ്‍ഹാളും ബാല്‍ക്കണിയും നിറഞ്ഞുകവിഞ്ഞിരുന്നു. എല്ലാ മതവിഭാഗങ്ങളിലേയും സ്ത്രീകളടക്കമുള്ളവരുടെ വര്‍ധിച്ച സാന്നിധ്യവും ശ്രദ്ധേയമായി.സംഘാടകസമിതി ചെയര്‍മാനും കേരളാ മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറിയുമായ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി […]

കാസര്‍കോട്: ജനങ്ങളെ ഭിന്നിപ്പിച്ച് കേന്ദ്ര ഭരണാധികാരം ഒന്നുകൂടി ഉറപ്പിക്കാനുള്ള ആര്‍.എസ്.എസിന്റെ കുടിലനീക്കം ചെറുക്കുമെന്ന് പ്രഖ്യാപിച്ച് ഏകീകൃത സിവില്‍കോഡ് വിരുദ്ധ ജനകീയ സദസ്. കാസര്‍കോട് ടൗണ്‍ ഹാളില്‍ നിറഞ്ഞുകവിഞ്ഞ ജനതയെ സാക്ഷിനിര്‍ത്തി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സംഗമം ഉദ്ഘാടനം ചെയ്തു.
ടൗണ്‍ഹാളും ബാല്‍ക്കണിയും നിറഞ്ഞുകവിഞ്ഞിരുന്നു. എല്ലാ മതവിഭാഗങ്ങളിലേയും സ്ത്രീകളടക്കമുള്ളവരുടെ വര്‍ധിച്ച സാന്നിധ്യവും ശ്രദ്ധേയമായി.
സംഘാടകസമിതി ചെയര്‍മാനും കേരളാ മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറിയുമായ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സി.എന്‍ ചന്ദ്രന്‍, കണ്ണൂര്‍ സര്‍വ്വകലാശാല നിയമപഠന വിഭാഗം അധ്യക്ഷ ഡോ. ഷീനാ ഷൂക്കൂര്‍, മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി, സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി സിദ്ദിഖ് നദ്‌വി ചേരൂര്‍, മാര്‍ത്തോമ സഭയിലെ ഫാദര്‍ മാത്യു ബേബി, കേരളാ നജ്വത്തുല്‍ മുജാഹുദ്ദീന്‍ പ്രതിനിധി അന്‍ഫസ് മൗലവി നന്മണ്ട, എന്‍.വൈ.എല്‍ സംസ്ഥാന പ്രസിഡണ്ട് ഷമീര്‍ പയ്യനങ്ങാടി, കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എന്‍.സി.പി സംസ്ഥാന സെക്രട്ടറി സി. ബാലന്‍, ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റിയംഗം ഡോ. കെ.എ ഖാദര്‍, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനിലെ ശിഹാബ് മൊഗ്രാല്‍, മുന്‍ എം.പി പി. കരുണാകരന്‍, സുരേഷ് പുതിയേടത്ത് (കേരളാ കോണ്‍ഗ്രസ് ബി), സണ്ണി അരമന (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്), സി.എല്‍ ഹമീദ് (കേരളാ മുസ്ലീം ജമാഅത്ത്), ബി.എം പ്രദീപ്(പി.കെ.എസ്), കെ.സി ഇര്‍ഷാദ് (എം.ഇ.എസ്), കെ.എം ഹസൈനാര്‍ (എല്‍.ജെ.ഡി) സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ എം.വി ബാലകൃഷ്ണന്‍ സ്വാഗതവും കെ.എ മുഹമ്മദ് ഹനീഫ നന്ദിയും പറഞ്ഞു. എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it