കുണ്ടുകുളക്കയില്‍ നടപടി കടുപ്പിച്ച് പൊലീസ്; മണല്‍ കടത്തിയ ഓമ്‌നി വാനും കാറും പിടിച്ചു

മഞ്ചേശ്വരം: മണല്‍ കടത്ത് വ്യാപകമായ കുണ്ടുകുളക്കയിലും ഹൊസബെട്ടുവിലും പൊലീസ് പരിശോധന കടുപ്പിച്ചു. മഞ്ചേശ്വരം എസ്.ഐ എം.പി രാഘവന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മണല്‍ കടത്തിയ ഓമ്‌നി വാനും കാറും പിടിച്ചെടുത്തു. രണ്ടിടങ്ങളിലുമായി അനധികൃതമായി ശേഖരിച്ച് നൂറില്‍പരം ചാക്കുകളിലാക്കി സൂക്ഷിച്ച മണല്‍ പൊലീസ് നശിപ്പിച്ചു. കുണ്ടുകുളക്കയിലും ഹൊസബെട്ടുവിലും അനധികൃത മണല്‍ കടത്ത് വ്യാപകമായതും സംഘര്‍ഷ സാധ്യതയും സംബന്ധിച്ച് 26ന് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നടപടി കടുപ്പിച്ചത്. മണല്‍ കടത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ച് തിരിഞ്ഞതോടെ മണല്‍ […]

മഞ്ചേശ്വരം: മണല്‍ കടത്ത് വ്യാപകമായ കുണ്ടുകുളക്കയിലും ഹൊസബെട്ടുവിലും പൊലീസ് പരിശോധന കടുപ്പിച്ചു. മഞ്ചേശ്വരം എസ്.ഐ എം.പി രാഘവന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മണല്‍ കടത്തിയ ഓമ്‌നി വാനും കാറും പിടിച്ചെടുത്തു. രണ്ടിടങ്ങളിലുമായി അനധികൃതമായി ശേഖരിച്ച് നൂറില്‍പരം ചാക്കുകളിലാക്കി സൂക്ഷിച്ച മണല്‍ പൊലീസ് നശിപ്പിച്ചു.
കുണ്ടുകുളക്കയിലും ഹൊസബെട്ടുവിലും അനധികൃത മണല്‍ കടത്ത് വ്യാപകമായതും സംഘര്‍ഷ സാധ്യതയും സംബന്ധിച്ച് 26ന് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നടപടി കടുപ്പിച്ചത്. മണല്‍ കടത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ച് തിരിഞ്ഞതോടെ മണല്‍ മാഫിയയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തിനുള്ള സാധ്യതയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണല്‍ കടത്തുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് നേരത്തെ സംഘര്‍ഷവും അനിഷ്ട സംഭവങ്ങളും നടന്നിരുന്നു. പൊലീസ് പരിശോധന തുടര്‍ന്നതോടെ മണല്‍ സംഘങ്ങള്‍ ഉള്‍വലിഞ്ഞിരുന്നുവെങ്കിലും പിന്നീട് വീണ്ടും സജീവമായതോടെ നാട്ടുകാര്‍ ദുരിതത്തിലായിരുന്നു. വീണ്ടും പരിശോധന ശക്തമാക്കിയത് പ്രദേശവാസികളുടെ ആശങ്കയകറ്റുന്നു.

Related Articles
Next Story
Share it