ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഗൃഹനാഥനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച കണ്ടെത്തി. ചെറുവത്തൂര്‍ പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു(66) ആണ് മരിച്ചത്. മരണത്തില്‍ സംശയമു ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രി ആംബുലന്‍സിനായി ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. മടിവയലിലെ ഒരാള്‍ അത്യാസന്നനിലയിലുണ്ടെന്ന് പറഞ്ഞാണ് വിളിവന്നത്. എന്നാല്‍ തിരിച്ചു വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. അതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ നല്‍കിയ വിവരമനുസരിച്ച് നാട്ടുകാര്‍ എത്തിയപ്പോഴാണ് കുഞ്ഞമ്പുവിനെ മരിച്ച നിലയില്‍ കണ്ടത്. കട്ടിലില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. അടിയേറ്റ് മരിച്ചതാണോയെന്നാണ് നാട്ടുകാരുടെ സംശയം. […]

കാഞ്ഞങ്ങാട്: ഗൃഹനാഥനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച കണ്ടെത്തി. ചെറുവത്തൂര്‍ പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു(66) ആണ് മരിച്ചത്. മരണത്തില്‍ സംശയമു ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രി ആംബുലന്‍സിനായി ഒരു ഫോണ്‍ കോള്‍ വന്നിരുന്നു.
മടിവയലിലെ ഒരാള്‍ അത്യാസന്നനിലയിലുണ്ടെന്ന് പറഞ്ഞാണ് വിളിവന്നത്. എന്നാല്‍ തിരിച്ചു വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. അതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ നല്‍കിയ വിവരമനുസരിച്ച് നാട്ടുകാര്‍ എത്തിയപ്പോഴാണ് കുഞ്ഞമ്പുവിനെ മരിച്ച നിലയില്‍ കണ്ടത്. കട്ടിലില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. അടിയേറ്റ് മരിച്ചതാണോയെന്നാണ് നാട്ടുകാരുടെ സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ എന്തെങ്കിലും പറയാനാകുമെന്ന് ചന്തേര ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍ പറഞ്ഞു.

Related Articles
Next Story
Share it