കാഞ്ഞങ്ങാട്: ചായ്യോത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് രാവിലെ തുടങ്ങി. നാളെയും മത്സരങ്ങള്‍ തുടരും. 30, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ സ്റ്റേജ് മത്സരങ്ങള്‍ നടക്കും. ഡി.ഡി.ഇ. സി.കെ. വാസു കലോത്സവ നഗരിയില്‍ പതാക ഉയര്‍ത്തി.
നാളെ വൈകിട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷതവഹിക്കും. 12 വേദികളില്‍ 309 ഇനങ്ങളിലായി അയ്യായിരത്തോളം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും.
സമാപന സമ്മേളനം ഡിസംബര്‍ രണ്ടിന് വൈകിട്ട് നാലിന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.