അമ്മ മരിച്ച കുഞ്ഞിന് പാലൂട്ടി അനുകമ്പയുടെ മാലാഖയായി നഴ്‌സിംഗ് ഓഫീസര്‍
കാസര്‍കോട്: അമ്മ മരണപ്പെട്ടതറിയാതെ വിശന്നുവലഞ്ഞ കുഞ്ഞിന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ മെറിന്‍ ബെന്നി മുലപ്പാല്‍ നല്‍കി അനുകമ്പയുടെ പര്യായമായി.കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്ന ആസാം സ്വദേശിയായ യുവതിയുടെ മൃതദേഹത്തിനരികെയുണ്ടായിരുന്ന 37 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ വിശപ്പടക്കാന്‍ കഴിയാതെ ബന്ധുക്കള്‍ വലയുകയായിരുന്നു. ഇതറിഞ്ഞ ആസ്പത്രി അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് അന്നേ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിംഗ് ഓഫീസര്‍ മെറിന്‍ മുലപ്പാല്‍ കൊടുക്കാന്‍ സന്നദ്ധയായി മുന്നോട്ട് വരികയായിരുന്നു.പെര്‍ളടുക്കത്ത് കല്ലുവെട്ട് ജോലിചെയ്യുന്ന അസം സ്വദേശി […]

കാസര്‍കോട്: അമ്മ മരണപ്പെട്ടതറിയാതെ വിശന്നുവലഞ്ഞ കുഞ്ഞിന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ മെറിന്‍ ബെന്നി മുലപ്പാല്‍ നല്‍കി അനുകമ്പയുടെ പര്യായമായി.
കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്ന ആസാം സ്വദേശിയായ യുവതിയുടെ മൃതദേഹത്തിനരികെയുണ്ടായിരുന്ന 37 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ വിശപ്പടക്കാന്‍ കഴിയാതെ ബന്ധുക്കള്‍ വലയുകയായിരുന്നു. ഇതറിഞ്ഞ ആസ്പത്രി അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് അന്നേ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിംഗ് ഓഫീസര്‍ മെറിന്‍ മുലപ്പാല്‍ കൊടുക്കാന്‍ സന്നദ്ധയായി മുന്നോട്ട് വരികയായിരുന്നു.
പെര്‍ളടുക്കത്ത് കല്ലുവെട്ട് ജോലിചെയ്യുന്ന അസം സ്വദേശി രാജേഷ് ബര്‍മ്മന്റെ ഭാര്യ ഏകാദശി മല്ലി (26) ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യത്തെയും തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇവരുടെ കുഞ്ഞിനാണ് മെറിന്‍ പാലൂട്ടിയത്.
വിശപ്പുമാറിയ കുഞ്ഞിനെ ഉറക്കി, വസ്ത്രങ്ങള്‍ മാറ്റിയശേഷമാണ് ആസ്പത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.
ആതുര സേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്ത മാതൃകയാവുകയാണ് ഒരുവയസ് പ്രായമായ കുഞ്ഞിന്റെ അമ്മ കൂടിയായ മെറിന്‍. ബന്തടുക്കയിലെ ബിപിന്‍ തോമസിന്റെ ഭാര്യയാണ് മെറിന്‍.