കോവിഡ് വ്യാപനം രൂക്ഷം; കാസര്‍കോട് ജില്ലയില്‍ വാക്സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു; കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും വന്‍തിരക്ക്

കാസര്‍കോട്/കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ സുരക്ഷിതത്വം തേടി വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണം ദിനേന കൂടുന്നു. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ അതിരാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കാസര്‍കോട് നഗരസഭാ പരിധിയില്‍ വാക്‌സിന്‍ നല്‍കുന്ന പുലിക്കുന്നിലെ നഗരസഭാ കോണ്‍ഫറന്‍സ് ഹാളിന് മുന്നില്‍ ഇന്ന് രാവിലെയും വലിയ തിരക്കായിരുന്നു. 6 മണിക്ക് മുമ്പേ എത്തി പലരും ടോക്കണ് വേണ്ടി കാത്തിരിക്കുകയായിരുന്നു. 9.30 ഓടെയാണ് ഇവിടെ വാക്‌സിനേഷന്‍ ആരംഭിച്ചത്. 500 പേര്‍ക്കാണ് ഇന്ന് ഈ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ കുത്തിവെപ്പ് […]

കാസര്‍കോട്/കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ സുരക്ഷിതത്വം തേടി വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണം ദിനേന കൂടുന്നു. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ അതിരാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കാസര്‍കോട് നഗരസഭാ പരിധിയില്‍ വാക്‌സിന്‍ നല്‍കുന്ന പുലിക്കുന്നിലെ നഗരസഭാ കോണ്‍ഫറന്‍സ് ഹാളിന് മുന്നില്‍ ഇന്ന് രാവിലെയും വലിയ തിരക്കായിരുന്നു. 6 മണിക്ക് മുമ്പേ എത്തി പലരും ടോക്കണ് വേണ്ടി കാത്തിരിക്കുകയായിരുന്നു. 9.30 ഓടെയാണ് ഇവിടെ വാക്‌സിനേഷന്‍ ആരംഭിച്ചത്. 500 പേര്‍ക്കാണ് ഇന്ന് ഈ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ കുത്തിവെപ്പ് നടത്തുന്നത്. വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയവരെ കൊണ്ടുള്ള നീണ്ട നിര ടൗണ്‍ഹാള്‍ വരെ നീണ്ടു നിന്നു.
ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയവരുടെ വലിയ തിരക്കായിരുന്നു. കാഞ്ഞങ്ങാട് വ്യാപാരഭവന് മുന്നില്‍ വാക്‌സിന്‍ സ്വീകരിക്കവാനെത്തിയവരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. രാവിലെ 9.30നാണ് കുത്തിവെപ്പ് ആരംഭിച്ചതെങ്കിലും ടോക്കണ് വേണ്ടി 6 മണിക്ക് തന്നെ വ്യാപാരഭവന്‍ പരിസരത്ത് ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. ക്യൂ നീണ്ട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിസരം വരെയെത്തി. ജില്ലാ ആസ്പത്രി, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം, കാഞ്ഞങ്ങാട് റോട്ടറി എന്നിവയുടെ നേതൃത്വത്തിലാണ് കുത്തിവെപ്പ് നടത്തുന്നത്. ഇന്ന് 1000 പേര്‍ക്കാണ് കുത്തിവെപ്പ് നടത്തുന്നത്. കുത്തിവെപ്പിന്റെ തുടക്കത്തില്‍ വിമുഖത കാട്ടിയവര്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ കുത്തിവെപ്പ് എടുക്കാന്‍ പരക്കം പായുകയാണ്. 45 വയസിനു മുകളിലുള്ളവര്‍ക്കാണ് നിലവില്‍ സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ്. ആദ്യ ഡോസ് കോവിഷീല്‍ഡ് എടുത്ത് കാലാവധി തികഞ്ഞവര്‍ക്ക് രണ്ടാമത്തെ കുത്തിവെപ്പും നല്‍കുന്നുണ്ട്. വാക്‌സിന്‍ ലഭ്യതയ്ക്കനുസരിച്ച് അടുത്ത ക്യാമ്പും നടത്താനാണ് അധികൃതരുടെ ശ്രമം.

Related Articles
Next Story
Share it