മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു; 30 ലക്ഷം രൂപയുടെ മരുന്ന് എത്തി

മൊഗ്രാല്‍: കേരളത്തിലെ ആദ്യ യൂനാനി ഗവ. ഡിസ്‌പെന്‍സറിയായ കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ അടിസ്ഥാന സൗകര്യ വികസനം ഒരുക്കിയതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഇതേ തുടര്‍ന്ന് കുമ്പള ഗ്രാമപഞ്ചായത്ത് മരുന്നു വാങ്ങാന്‍ നല്‍കിവരുന്ന തുകയും വര്‍ധിപ്പിച്ചു. 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപയാണ് മരുന്നിനായി വകവരുത്തിയത്. മരുന്ന് ആസ്പത്രിയില്‍ എത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂലം പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാല്‍ മരുന്ന് പര്‍ച്ചേസിംഗ് നടന്നിരുന്നില്ല. ഇതുമൂലം ഡിസ്‌പെന്‍സറിയില്‍ മരുന്ന് ക്ഷാമം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ […]

മൊഗ്രാല്‍: കേരളത്തിലെ ആദ്യ യൂനാനി ഗവ. ഡിസ്‌പെന്‍സറിയായ കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ അടിസ്ഥാന സൗകര്യ വികസനം ഒരുക്കിയതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഇതേ തുടര്‍ന്ന് കുമ്പള ഗ്രാമപഞ്ചായത്ത് മരുന്നു വാങ്ങാന്‍ നല്‍കിവരുന്ന തുകയും വര്‍ധിപ്പിച്ചു. 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപയാണ് മരുന്നിനായി വകവരുത്തിയത്. മരുന്ന് ആസ്പത്രിയില്‍ എത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂലം പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാല്‍ മരുന്ന് പര്‍ച്ചേസിംഗ് നടന്നിരുന്നില്ല. ഇതുമൂലം ഡിസ്‌പെന്‍സറിയില്‍ മരുന്ന് ക്ഷാമം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ മരുന്ന് എത്തിത്തുടങ്ങിയതോടെ ക്ഷാമത്തിന് പരിഹാരമായി. ഇനി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് കൂടി മരുന്നിന് ലഭ്യമാക്കേണ്ടതുണ്ട്. നാഷണല്‍ ആയുഷ് മിഷന്റെ മരുന്നും ലഭിക്കാറുണ്ട്. ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം പാലിയേറ്റീവ് രോഗികള്‍ക്ക് വേണ്ടി 5 ലക്ഷം രൂപയുടെ മരുന്ന് അനുവദിച്ചിട്ടുണ്ട്.
ദൂരദിക്കുകളില്‍ നിന്ന് പോലും നിരവധി പേരാണ് ദിവസേന യൂനാനി ചികിത്സ തേടി മൊഗ്രാലില്‍ എത്തുന്നത്. ദിവസേന 200ഓളം ടോക്കനുകള്‍ കൊടുക്കുമെങ്കിലും തിരക്ക് കൂടിക്കൊണ്ടിരിക്കുകയാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷക്കീര്‍ അലി പറയുന്നു. തൊട്ടടുത്തുള്ള മൊഗ്രാല്‍ ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ചികിത്സ തേടി യൂനാനി ഡിസ്‌പെന്‍സറിയില്‍ എത്തുന്നുണ്ട്.

Related Articles
Next Story
Share it