ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു; 53000ത്തിലേറെ പുതിയ രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 78 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 78,14,682 ആയി ഉയര്‍ന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 650 പേരാണ് മരണപ്പെട്ടത്. കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 1,17,956 കോവിഡ് മരണങ്ങളാണുണ്ടായത്.നിലവില്‍ 6,80,680 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 67,549 പേര്‍ കൂടി രോഗമുക്തി […]

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 78 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 78,14,682 ആയി ഉയര്‍ന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 650 പേരാണ് മരണപ്പെട്ടത്. കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 1,17,956 കോവിഡ് മരണങ്ങളാണുണ്ടായത്.നിലവില്‍ 6,80,680 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 67,549 പേര്‍ കൂടി രോഗമുക്തി നേടിതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70,16,046 ആയി. നിലവില്‍ ഇന്ത്യയിലെ രോഗമുക്തി നിരക്ക് 89.78 ശതമാനമാണ്.

Related Articles
Next Story
Share it