കാസര്‍കോട് ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ

കാസര്‍കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. മാസ്‌ക് പരിശോധന കര്‍ശനമാക്കുമെന്നും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ പറഞ്ഞു. നഗരത്തില്‍ അടക്കം പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. രാത്രി 10 മണിക്ക് ശേഷം ആസ്പത്രി അടക്കമുള്ള അത്യാവശ്യങ്ങള്‍ക്ക് ഇറങ്ങുന്നവരെയല്ലാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു. എല്ലാവരുടെയും സഹകരണത്തെ തുടര്‍ന്ന് ജില്ലയില്‍ കോവിഡ് കേസുകള്‍ […]

കാസര്‍കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. മാസ്‌ക് പരിശോധന കര്‍ശനമാക്കുമെന്നും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ പറഞ്ഞു. നഗരത്തില്‍ അടക്കം പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
രാത്രി 10 മണിക്ക് ശേഷം ആസ്പത്രി അടക്കമുള്ള അത്യാവശ്യങ്ങള്‍ക്ക് ഇറങ്ങുന്നവരെയല്ലാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും കോവിഡ് വ്യാപനം തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു.
എല്ലാവരുടെയും സഹകരണത്തെ തുടര്‍ന്ന് ജില്ലയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവന്നിരുന്നുവെങ്കിലും അടുത്ത ദിവസങ്ങളിലായി കേസുകള്‍ കൂടി വരികയാണ്. ഇന്നലെ ജില്ലയില്‍ 120 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാസ്‌ക് ധരിക്കാതെ ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് തടയും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള നടപടികള്‍ ശക്തമാക്കും. സാനിറ്റൈസര്‍ ഉപയോഗിക്കാതെ കടകളില്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. എല്ലായിടത്തും നിര്‍ബന്ധമായും സാനിറ്റൈസര്‍ കരുതണം- എസ്.പി. ഡി. ശില്‍പ്പ പറഞ്ഞു.

Related Articles
Next Story
Share it