നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സിഎഫ് എല്‍ടിസികളിലേക്ക് 100 കട്ടിലുകള്‍ നല്‍കും

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സിഎഫ് എല്‍ടിസികളിലേക്ക് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ 100 കട്ടിലുകള്‍ നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അഭ്യര്‍ത്ഥന മാനിച്ചാണിത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് ഇതുസംബന്ധിച്ചുള്ള സമ്മതപത്രം കൈമാറി. 1,65,000 രൂപയാണ് എന്‍.എം.സി.സി കാസര്‍കോട് ഘടകം നല്‍കുന്നത്. പുതുതായി വിവിധ സ്ഥലങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ ഒരുക്കുന്നതിന് അഞ്ഞൂറ് കട്ടിലുകളാണ് ആദ്യഘട്ടത്തില്‍ ആവശ്യം. ജില്ലയുടെ അടിയന്തര സാഹചര്യം […]

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സിഎഫ് എല്‍ടിസികളിലേക്ക് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ 100 കട്ടിലുകള്‍ നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അഭ്യര്‍ത്ഥന മാനിച്ചാണിത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് ഇതുസംബന്ധിച്ചുള്ള സമ്മതപത്രം കൈമാറി. 1,65,000 രൂപയാണ് എന്‍.എം.സി.സി കാസര്‍കോട് ഘടകം നല്‍കുന്നത്.
പുതുതായി വിവിധ സ്ഥലങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ ഒരുക്കുന്നതിന് അഞ്ഞൂറ് കട്ടിലുകളാണ് ആദ്യഘട്ടത്തില്‍ ആവശ്യം.
ജില്ലയുടെ അടിയന്തര സാഹചര്യം തിരിച്ചറിഞ്ഞ് പ്രതികരിച്ച നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളുടെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ചാപ്റ്റര്‍ ചെയര്‍മാന്‍ എ കെ ശ്യാമപ്രസാദ്, ജനറല്‍ കണ്‍വീനര്‍ മുജീബ് അഹമ്മദ്.ജോയിന്റ് കണ്‍വീനര്‍ പ്രസാദ് മണിയാണി മനേജിങ് കമ്മിറ്റി അംഗം കെ എസ് അന്‍വര്‍ സാദത്ത്, കെസി ഇര്‍ഷാദ്, റാഫി ബെണ്ടിച്ചാല്‍ എന്നിവരും പങ്കെടുത്തു. സ്പെഷ്യല്‍ ഓഫീസര്‍ ജാഫര്‍മാലിക്, സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ഡിഎംഒ ഡോ. എ.വി. രാംദാസ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗങ്ങളോടൊപ്പം അവെയ്ക്ക് വനിതാ കൂട്ടായ്മ, ലയണ്‍സ് ചന്ദ്രഗിരി വനിതാ വിഭാഗം എന്നിവരും ഈ ഉദ്യമവുമായി കൈകോര്‍ത്തു.

Related Articles
Next Story
Share it