എന്‍.ജി.ഒ. യൂണിയന്‍ 12 ലക്ഷം രൂപയുടെ പഠനോപകരണങ്ങള്‍ കൈമാറി

കാസര്‍കോട്: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഒന്നാംഘട്ട ലോക്ഡൗണ്‍ സമയത്ത് വിക്ടേഴ്‌സ്ചാനലിന്റെ സാധ്യതകള്‍ ഉപയോഗിച്ച് പൊതുജന പങ്കാളിത്തത്തോടെ മുഴുവന്‍ വിദ്യാര്‍ത്ഥികളിലേക്കും അറിവ് പകരാനുള്ള പ്രവര്‍ത്തനത്തില്‍ 50 ലക്ഷം രൂപ സംഭാവന ചെയ്ത കേരള എന്‍.ജി.ഒ. യൂണിയന്‍ രണ്ടാം ഘട്ടത്തില്‍ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളാണ് നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി ജീവനക്കാരില്‍ നിന്നും ശേഖരിച്ചുനല്‍കുന്ന 12 ലക്ഷം രൂപ വിലവരുന്ന ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം […]

കാസര്‍കോട്: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഒന്നാംഘട്ട ലോക്ഡൗണ്‍ സമയത്ത് വിക്ടേഴ്‌സ്ചാനലിന്റെ സാധ്യതകള്‍ ഉപയോഗിച്ച് പൊതുജന പങ്കാളിത്തത്തോടെ മുഴുവന്‍ വിദ്യാര്‍ത്ഥികളിലേക്കും അറിവ് പകരാനുള്ള പ്രവര്‍ത്തനത്തില്‍ 50 ലക്ഷം രൂപ സംഭാവന ചെയ്ത കേരള എന്‍.ജി.ഒ. യൂണിയന്‍ രണ്ടാം ഘട്ടത്തില്‍ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളാണ് നല്‍കുന്നത്.
പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി ജീവനക്കാരില്‍ നിന്നും ശേഖരിച്ചുനല്‍കുന്ന 12 ലക്ഷം രൂപ വിലവരുന്ന ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുഷ്പ കെ.വിക്ക് കൈമാറി. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. ഉഷ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. കെ. ഭാനുപ്രകാശ് അധ്യക്ഷത വഹിച്ചു. കെ. അനില്‍കുമാര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it