എന്‍.ജി.ഒ യൂണിയന്‍ സ്‌നേഹവീട് കൈമാറി

കുമ്പള: വജ്രജൂബിലിയുടെ ഭാഗമായി കേരള എന്‍.ജി.ഒ യൂണിയന്‍ കുമ്പള ബംബ്രാണയിലെ അന്തുഞ്ഞിക്ക് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കുടുംബത്തിന് കൈമാറി.ബംബ്രാണയില്‍ നടന്ന ചടങ്ങില്‍ സി.എ സുബൈര്‍ അധ്യക്ഷത വഹിച്ചു.എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. ഉഷ നിര്‍മ്മാണ പ്രവൃത്തിക്ക് നേതൃത്വം വഹിച്ച ബി.കെ മൊയ്ദീന് ഉപഹാരം നല്‍കി.കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ യൂസഫ് സംസാരിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ. ഭാനുപ്രകാശ് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ കെ. അനില്‍ […]

കുമ്പള: വജ്രജൂബിലിയുടെ ഭാഗമായി കേരള എന്‍.ജി.ഒ യൂണിയന്‍ കുമ്പള ബംബ്രാണയിലെ അന്തുഞ്ഞിക്ക് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കുടുംബത്തിന് കൈമാറി.
ബംബ്രാണയില്‍ നടന്ന ചടങ്ങില്‍ സി.എ സുബൈര്‍ അധ്യക്ഷത വഹിച്ചു.
എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. ഉഷ നിര്‍മ്മാണ പ്രവൃത്തിക്ക് നേതൃത്വം വഹിച്ച ബി.കെ മൊയ്ദീന് ഉപഹാരം നല്‍കി.
കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ യൂസഫ് സംസാരിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ. ഭാനുപ്രകാശ് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ കെ. അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അതിദാരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അറുപത് വീട്, പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് പതിനഞ്ച് ആംബുലന്‍സ് എന്നിവയാണ് നല്‍കുന്നത്. ജില്ലയില്‍ നിര്‍മ്മിച്ച് നല്‍കുന്ന രണ്ടാമത്തെ വീടിന്റെ താക്കോല്‍ കൈമാറ്റമാണ് ഇന്നലെ നടന്നത്.

Related Articles
Next Story
Share it