ഒടുവില്‍ കണ്ണീരായി പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണവാര്‍ത്ത
മേല്‍പ്പറമ്പ്: പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവം ബന്ധുക്കളെയും അധ്യാപകരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി. ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിനി എന്‍.എം വൈഷ്ണവി(17)യുടെ മരണമാണ് പ്രിയപ്പെട്ടവര്‍ക്കെല്ലാം വേദന സമ്മാനിച്ചത്.വൈഷ്ണവി വേഗം സുഖം പ്രാപിക്കുന്നതിന് വേണ്ടി അധ്യാപകരും വിദ്യാര്‍ത്ഥികളും പി.ടി.എ കമ്മിറ്റിയും ഓണാഘോഷം പോലും ഒഴിവാക്കി ഈ തുക ചികിത്സക്കായി കൈമാറിയിരുന്നു. വൈഷ്ണവി സുഖം പ്രാപിച്ച് തിരിച്ചുവരുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇവരെ കണ്ണീരിലാഴ്ത്തിക്കൊണ്ടുള്ള വിയോഗം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ […]

മേല്‍പ്പറമ്പ്: പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവം ബന്ധുക്കളെയും അധ്യാപകരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി. ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിനി എന്‍.എം വൈഷ്ണവി(17)യുടെ മരണമാണ് പ്രിയപ്പെട്ടവര്‍ക്കെല്ലാം വേദന സമ്മാനിച്ചത്.
വൈഷ്ണവി വേഗം സുഖം പ്രാപിക്കുന്നതിന് വേണ്ടി അധ്യാപകരും വിദ്യാര്‍ത്ഥികളും പി.ടി.എ കമ്മിറ്റിയും ഓണാഘോഷം പോലും ഒഴിവാക്കി ഈ തുക ചികിത്സക്കായി കൈമാറിയിരുന്നു. വൈഷ്ണവി സുഖം പ്രാപിച്ച് തിരിച്ചുവരുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇവരെ കണ്ണീരിലാഴ്ത്തിക്കൊണ്ടുള്ള വിയോഗം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ഓണപ്പരീക്ഷക്കുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെ സെപ്തംബര്‍ അഞ്ചിനാണ് പനി ബാധിച്ചത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വൈഷ്ണവി കുടുംബത്തോടൊപ്പം മേല്‍പ്പറമ്പ് കൈനോത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചാണ് പഠനം നടത്തിയിരുന്നത്. കൊയിലാണ്ടിയിലെ പരേതനായ എന്‍.എം ശശിയുടെയും എം.കെ ശുഭയുടെയും മകളാണ്. സഹോദരി: ശിവപ്രിയ. മൃതദേഹം കോഴിക്കോട് വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
അധ്യാപകരും വിദ്യാര്‍ത്ഥികളും സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു.