ഭര്‍തൃവീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി നാടുവിട്ട നവവധുവിനെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി
ബേക്കല്‍: ഭര്‍തൃവീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി നാടുവിട്ട നവവധുവിനെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. മൊഴിയെടുത്ത ശേഷം യുവതിയെ കോടതി പിതാവിനോടൊപ്പം വിട്ടയച്ചു. വിവാഹശേഷം യുവതി ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃവീട്ടില്‍ നിന്ന ഒരു മാസത്തിനകം കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് വുമണ്‍ മിസിംഗിന് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും മംഗളൂരുവില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. വുമണ്‍ മിസിംഗ് കേസായതിനാല്‍ യുവതിയെ മാത്രം പൊലീസ് കസ്റ്റഡിയിലെടുത്ത് ബേക്കല്‍ സ്റ്റേഷനിലെത്തിച്ചു. മേല്‍പറമ്പ് പൊലീസ് […]

ബേക്കല്‍: ഭര്‍തൃവീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി നാടുവിട്ട നവവധുവിനെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. മൊഴിയെടുത്ത ശേഷം യുവതിയെ കോടതി പിതാവിനോടൊപ്പം വിട്ടയച്ചു. വിവാഹശേഷം യുവതി ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃവീട്ടില്‍ നിന്ന ഒരു മാസത്തിനകം കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് വുമണ്‍ മിസിംഗിന് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും മംഗളൂരുവില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. വുമണ്‍ മിസിംഗ് കേസായതിനാല്‍ യുവതിയെ മാത്രം പൊലീസ് കസ്റ്റഡിയിലെടുത്ത് ബേക്കല്‍ സ്റ്റേഷനിലെത്തിച്ചു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയും വിദ്യാനഗര്‍ പൊലീസ് സറ്റേഷന്‍ പരിധിയില്‍പ്പെട്ട യുവാവുമാണ് വീടുവിട്ടത്. യുവതി ഭര്‍തൃവീട്ടില്‍ നിന്ന കാമുകനൊപ്പം കാറില്‍ കയറി പോവുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പഠനകാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും യുവതിയെ ഇഷ്ടം നോക്കാതെയാണ് വിവാഹം കഴിപ്പിച്ച് അയച്ചതെന്നും ഇതാണ് ഒളിച്ചോട്ടത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. താന്‍ പിതാവിനൊപ്പം പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവതി കോടതിയെ അറിയിച്ചതോടെ സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.