പുതുതലമുറ നാടിന്റെ ചരിത്രം അറിയണം-വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി

കാഞ്ഞങ്ങാട്: നാടിന്റെ ചരിത്രം അറിഞ്ഞു വേണം പുതിയ തലമുറ മുന്നോട്ട് പോകാനെന്നും പുതിയ ദിശാബോധം നല്‍കി അവരെ മുന്നോട്ട് നയിക്കാന്‍ നമുക്ക് കഴിയണമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി മടിക്കൈ പഞ്ചായത്ത് മേക്കാട്ട് നടത്തിയ പ്രത്യേക ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഐക്യകേരളപ്പിറവിക്ക് മുമ്പുണ്ടായിരുന്ന കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് ഈ നാടിനെ മാറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള അടിസ്ഥാന ശിലയായി വര്‍ത്തിച്ചത് ജനകീയ കൂട്ടായ്മയാണ്. പടിപടിയായിട്ടുള്ള വികസനത്തിലൂടെയാണ് […]

കാഞ്ഞങ്ങാട്: നാടിന്റെ ചരിത്രം അറിഞ്ഞു വേണം പുതിയ തലമുറ മുന്നോട്ട് പോകാനെന്നും പുതിയ ദിശാബോധം നല്‍കി അവരെ മുന്നോട്ട് നയിക്കാന്‍ നമുക്ക് കഴിയണമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി മടിക്കൈ പഞ്ചായത്ത് മേക്കാട്ട് നടത്തിയ പ്രത്യേക ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഐക്യകേരളപ്പിറവിക്ക് മുമ്പുണ്ടായിരുന്ന കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് ഈ നാടിനെ മാറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള അടിസ്ഥാന ശിലയായി വര്‍ത്തിച്ചത് ജനകീയ കൂട്ടായ്മയാണ്. പടിപടിയായിട്ടുള്ള വികസനത്തിലൂടെയാണ് നാട് ഇന്നത്തെ അവസ്ഥയില്‍ എത്തിയിട്ടുള്ളത്. കേരളത്തിലെ മുഴുവനാളുകള്‍ക്കും പാര്‍പ്പിടമൊരുക്കുകയെന്ന കര്‍മ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സ്ത്രീകളുടെ പ്രവര്‍ത്തനശേഷി നാടിന്റെ മാറ്റത്തിന് വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് കുടുംബശ്രീ ഉള്‍പ്പെടെയുള്ള സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ തുടക്കം കുറിച്ചത്. ദാരിദ്ര നിര്‍മാര്‍ജ്ജനത്തില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു കൊണ്ട് ലോകത്തിന് മാതൃകയാകാന്‍ കുടുംബശ്രീക്ക് ഇന്ന് കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. നൂറു ശതമാനം നികുതി പിരിവും പദ്ധതി ചെലവും കൈവരിക്കാന്‍ നേതൃത്വം നല്‍കിയ ജീവനക്കാരെ ചടങ്ങില്‍ അനുമോദിച്ചു. പി.സതീദേവി ഉപഹാരം നല്‍കി. മടിക്കൈ പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് എസ്. പ്രീത, പി.സതീദേവിക്ക് നല്‍കി. പപ്പന്‍ കുട്ടമത്ത്, വി.കുട്ടന്‍, എം.രാജന്‍, കെ.നാരായണന്‍ , ബി.ബാലന്‍, കെ.എം.വിനോദ്, കെ.പ്രഭാകരന്‍, ഒ.കുഞ്ഞികൃഷ്ണന്‍ , ടി.രാജന്‍, രമാ പത്മനാഭന്‍, പി.സത്യ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി. പ്രകാശന്‍ സ്വാഗതവും എം.വത്സന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it