ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിക്കാനിടയായതിന് കാരണം ആരോഗ്യവകുപ്പിന്റെ അനാസ്ഥ; ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണം-കെഎസ്‌സിഡബ്ല്യുഎഫ്

കാസര്‍കോട്: ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിക്കുകയും നിരവധി ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തത് ആരോഗ്യവകുപ്പിന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റേയും അനാസ്ഥ കൊണ്ടാണെന്ന് കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (കെഎസ്‌സിഡബ്ല്യുഎഫ്) സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ആരോഗ്യവകുപ്പിലെയും ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റയും ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ കുറ്റക്കാര്‍ തന്നെയാണ്. അവര്‍ക്കെതിരെയും കേസെടുക്കണം. ഈ സംഭവവുമായി ബന്ധപ്പെട്ട് മുഖം വികൃതമായ ആരോഗ്യ വകുപ്പിന്റെ മുഖം മിനുക്കാന്‍ വേണ്ടി ഷവര്‍മക്ക് വില്ലന്‍ പരിവേഷം നല്‍കുമ്പോള്‍ ആയിരക്കണക്കിന് […]

കാസര്‍കോട്: ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിക്കുകയും നിരവധി ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും ചെയ്തത് ആരോഗ്യവകുപ്പിന്റെയും ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റേയും അനാസ്ഥ കൊണ്ടാണെന്ന് കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (കെഎസ്‌സിഡബ്ല്യുഎഫ്) സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ആരോഗ്യവകുപ്പിലെയും ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റയും ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ കുറ്റക്കാര്‍ തന്നെയാണ്. അവര്‍ക്കെതിരെയും കേസെടുക്കണം. ഈ സംഭവവുമായി ബന്ധപ്പെട്ട് മുഖം വികൃതമായ ആരോഗ്യ വകുപ്പിന്റെ മുഖം മിനുക്കാന്‍ വേണ്ടി ഷവര്‍മക്ക് വില്ലന്‍ പരിവേഷം നല്‍കുമ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലിയാണ് നഷ്ടപ്പെടുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റവും ഇവരെ ഒരു മാനദണ്ഡവും ഇല്ലാതെ ജോലിക്ക് നിര്‍ത്തുന്നതും വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം പാചകം ചെയ്യുന്നതും നിരവധിതവണ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടും ഉചിതമായ നടപടിയെടുക്കാത്തതാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് 'മാസപ്പടി' വാങ്ങിയടുക്കേണ്ട ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ആയി മാറിയിരിക്കുകയാണ്.
ഒരു ജീവന്‍ പൊലിഞ്ഞതിനുശേഷം ബോധോദയം വന്ന ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റും പൊലീസും കേരളത്തിലുടനീളം കാടടച്ച് വെടി വെച്ചു കൊണ്ടിരിക്കുകയാണ്. ഹോട്ടല്‍ മേഖലയെ തന്നെ തകര്‍ക്കുന്ന രീതിയിലുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്. ആയിരകണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്‌പ്പെടുത്തുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും ഹോട്ടല്‍ മേഖലയെ സംരക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് ഉണരണമെന്നും കുക്കിംഗ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് സിദ്ധിക്ക് എംഎംകെ, ജനറല്‍ സെക്രട്ടറി എംസി വേണു, അബ്ദുല്‍ റഹ്‌മാന്‍ പൂനൂര്‍, റിയാസ് കോടാമ്പുഴ, റിയാസ് മുക്കം എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it