'വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കൂട്ടായ ചെറുത്ത് നില്‍പ്പുണ്ടാവണമെന്നവശ്യം'

കാസര്‍കോട്: റീജെന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൊഗ്രാല്‍പുത്തൂര്‍ അഡ്രസ് വില്ലയില്‍ നടന്ന ചായ, ചരിത്രം, ചര്‍ച്ച-സാംസ്‌കാരിക കൂട്ടായ്മ വ്യത്യസ്തത കൊണ്ടും വേറിട്ട ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. കഥകള്‍ പറഞ്ഞും അനുഭവങ്ങള്‍ പങ്കുവെച്ചും ഫാസിസ്റ്റ്-സയണിസ്റ്റ് വിരുദ്ധ കവിതകള്‍ ആലപിച്ചും കാരിക്കേച്ചറുകളും ലൈവ് ചിത്രം ഉള്‍പ്പെടെയുള്ളവയുമായാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകമാനമായ ഒരു ദേശരാഷ്ട്ര ശ്രമത്തിന് ശക്തമായ ചെറുത്തുനില്‍പ്പുണ്ടാകണമെന്ന് സംഗമത്തില്‍ പൊതു ആവശ്യമായി ഉയര്‍ന്നു. നാടിന്റെ പല ചരിത്രങ്ങളിലേക്കും ചര്‍ച്ച മിഴിതുറന്നു. പത്മനാഭന്‍ ബ്ലാത്തൂര്‍, ഖലീലുല്ലാഹ് ചെമനാട്, അബൂ […]

കാസര്‍കോട്: റീജെന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൊഗ്രാല്‍പുത്തൂര്‍ അഡ്രസ് വില്ലയില്‍ നടന്ന ചായ, ചരിത്രം, ചര്‍ച്ച-സാംസ്‌കാരിക കൂട്ടായ്മ വ്യത്യസ്തത കൊണ്ടും വേറിട്ട ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. കഥകള്‍ പറഞ്ഞും അനുഭവങ്ങള്‍ പങ്കുവെച്ചും ഫാസിസ്റ്റ്-സയണിസ്റ്റ് വിരുദ്ധ കവിതകള്‍ ആലപിച്ചും കാരിക്കേച്ചറുകളും ലൈവ് ചിത്രം ഉള്‍പ്പെടെയുള്ളവയുമായാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകമാനമായ ഒരു ദേശരാഷ്ട്ര ശ്രമത്തിന് ശക്തമായ ചെറുത്തുനില്‍പ്പുണ്ടാകണമെന്ന് സംഗമത്തില്‍ പൊതു ആവശ്യമായി ഉയര്‍ന്നു. നാടിന്റെ പല ചരിത്രങ്ങളിലേക്കും ചര്‍ച്ച മിഴിതുറന്നു. പത്മനാഭന്‍ ബ്ലാത്തൂര്‍, ഖലീലുല്ലാഹ് ചെമനാട്, അബൂ ത്വാഹി, ടി.എ ഷാഫി, അഷ്‌റഫലി ചേരങ്കൈ, എം.എ മുംതാസ് ടീച്ചര്‍, അമിന്‍ഷാ, നിസാര്‍ പെര്‍വാഡ്, ഷഫീഖ് നസറുല്ല, അബു കാസര്‍കോട്, ഫസല്‍ കല്‍ക്കത്ത, സെഡ്.എ മൊഗ്രാല്‍, എം.എ നജീബ്, കെ.എം ഇര്‍ഷാദ്, ജാബിര്‍ കുന്നില്‍, മൂസ ബാസിത്ത്, മാഹിന്‍ കുന്നില്‍, ശിഹാബ് കെ.ജെ തുടങ്ങിയവര്‍ സംസാരിച്ചു. മധു എസ്. നായര്‍, സിനാന്‍ അലി മുഹമ്മദ് എന്നിവര്‍ കവിതകളാലപിച്ചു. എരിയാലിലെ തവക്കല്‍ ഇബ്രാഹിമിന്റെ പഴമയുടെ തുടിപ്പുകളുള്ള കാര്‍ഷിക, വീട്ടുപകരണങ്ങളുടെ പ്രദര്‍ശനവുമുണ്ടായി. പ്രസംഗ ശേഷം അതിഥികള്‍ക്ക് അവരുടെ കാരിക്കേച്ചര്‍ സമ്മാനമായി നല്‍കുകയായിരുന്നു.
ധീരജാണ് തല്‍സമയം കാരിക്കേച്ചര്‍ വരച്ചത്. നെഹാര്‍ പുത്തൂരിന്റെ പെയിന്റിംഗും മുഹമ്മദ് ഫാദിലിന്റെ ഗാനമേളയും പരിപാടിയുടെ ആകര്‍ഷകമായി.

Related Articles
Next Story
Share it