കാഞ്ഞങ്ങാട്ട് പിടിയിലായ നായാട്ടു സംഘം പന്നികളെ വേട്ടയാടിയത് ബന്തിയോട്ടു നിന്ന്

കാഞ്ഞങ്ങാട്: വേട്ടയാടിയ കാട്ടുപന്നികളെ ഇറച്ചിക്കായി വെട്ടി നുറുക്കുന്നതിനിടെ പിടിയിലായ നായാട്ടു സംഘം പന്നികളെ വേട്ടയാടിയത് ബന്തിയോട് ഭാഗത്തുനിന്നാണെന്ന് വ്യക്തമായി. മുന്നാട് ചീര്‍ക്കയയിലെ എ.തമ്പാന്‍(58), കാറഡുക്കയിലെ മഹേഷ്(45), മുന്നാട്ടെ മിഥുന്‍രാജ്(26), പള്ളത്തിങ്കാലിലെ ജിതിന്‍(30) എന്നിവരെയാണ് കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫും സംഘവും പിടികൂടിയത്. ഉദയപുരം അയറോട്ട് റോഡിലെ ഒരു വീട്ടില്‍ വെച്ചാണ് പിടികൂടിയത്.ഇവരില്‍ നിന്നും 192 കിലോ പന്നിയിറച്ചിയും പന്നികളെ കടത്താനുപയോഗിച്ച കാര്‍, ജീപ്പ് എന്നിവയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. പടക്കമുപയോഗിച്ചാണ് പന്നികളെ കുടുക്കിയത്.പന്നികളുടെ തല […]

കാഞ്ഞങ്ങാട്: വേട്ടയാടിയ കാട്ടുപന്നികളെ ഇറച്ചിക്കായി വെട്ടി നുറുക്കുന്നതിനിടെ പിടിയിലായ നായാട്ടു സംഘം പന്നികളെ വേട്ടയാടിയത് ബന്തിയോട് ഭാഗത്തുനിന്നാണെന്ന് വ്യക്തമായി. മുന്നാട് ചീര്‍ക്കയയിലെ എ.തമ്പാന്‍(58), കാറഡുക്കയിലെ മഹേഷ്(45), മുന്നാട്ടെ മിഥുന്‍രാജ്(26), പള്ളത്തിങ്കാലിലെ ജിതിന്‍(30) എന്നിവരെയാണ് കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫും സംഘവും പിടികൂടിയത്. ഉദയപുരം അയറോട്ട് റോഡിലെ ഒരു വീട്ടില്‍ വെച്ചാണ് പിടികൂടിയത്.
ഇവരില്‍ നിന്നും 192 കിലോ പന്നിയിറച്ചിയും പന്നികളെ കടത്താനുപയോഗിച്ച കാര്‍, ജീപ്പ് എന്നിവയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. പടക്കമുപയോഗിച്ചാണ് പന്നികളെ കുടുക്കിയത്.
പന്നികളുടെ തല തകര്‍ന്ന നിലയിലായിരുന്നു. ബന്തിയോട് ഭാഗത്തുനിന്നാണ് വേട്ടയാടിയതെന്നും അറസ്റ്റിലായവര്‍ വലിയ നായാട്ടു സംഘത്തില്‍പെട്ടവരാണെന്നും വനപാലകര്‍ പറഞ്ഞു. കിലോയ്ക്ക് 450 രൂപയ്ക്കാണ് ഇവര്‍ ഇറച്ചി വില്‍പ്പന നടത്തുന്നത്. വനപാലകരുടെ സംഘത്തില്‍ സെക്ഷന്‍ ഓഫീസര്‍മാരായ ബി.സേസപ്പ, ബി.എസ്.വിനോദ് കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ ജി.എ.ജിതിന്‍, കെ.വിശാഖ്, എ.കെ.ശിഹാബുദ്ദീന്‍, രാജു കോയി, ഡ്രൈവര്‍ ഗിരീഷ്, വാച്ചര്‍മാരായ ശരത്, വിജേഷ് എന്നിവരുമുണ്ടായിരുന്നു.

Related Articles
Next Story
Share it