മുഹമ്മദ് റിയാസിനെ കണ്ടെത്താന്‍ നാവികസേന തിരച്ചില്‍ തുടരുന്നു
പയ്യോളിയില്‍ കടലില്‍ കണ്ട മൃതദേഹം പരിശോധിക്കുന്നുമേല്‍പ്പറമ്പ്: കീഴൂര്‍ കടപ്പുറം ചെറുതുറമുഖത്ത് ചൂണ്ടയിടുന്നതിനിടെ കടലില്‍ കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ(36) കണ്ടെത്തുന്നതിന് ഇന്ത്യന്‍ നാവികസേനയുടെ സ്‌കൂബ ഡൈവിംഗ് സംഘം തിരച്ചിലാരംഭിച്ചു. അതിനിടെ പയ്യോളിയില്‍ കടലില്‍ കണ്ട മൃതദേഹം റിയാസിന്റേതാണോയെന്ന് പരിശോധിച്ച് വരുന്നുണ്ട്. കൊച്ചിയില്‍ നിന്നെത്തിയ ആറംഗസംഘം ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ ഡിങ്കിബോട്ടില്‍ ചന്ദ്രഗിരിപ്പുഴയിലും അഴിമുഖത്തും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.സോണാര്‍ ഉപയോഗിച്ച് തീരക്കടലിന്റെ അടിത്തട്ടിലുള്ള വസ്തുക്കളെ ആദ്യം കണ്ടെത്തുകയും അതില്‍ സംശയം തോന്നുന്ന സ്ഥലത്ത് മുങ്ങി പരിശോധിക്കുകയും […]

പയ്യോളിയില്‍ കടലില്‍ കണ്ട മൃതദേഹം പരിശോധിക്കുന്നു
മേല്‍പ്പറമ്പ്: കീഴൂര്‍ കടപ്പുറം ചെറുതുറമുഖത്ത് ചൂണ്ടയിടുന്നതിനിടെ കടലില്‍ കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ(36) കണ്ടെത്തുന്നതിന് ഇന്ത്യന്‍ നാവികസേനയുടെ സ്‌കൂബ ഡൈവിംഗ് സംഘം തിരച്ചിലാരംഭിച്ചു. അതിനിടെ പയ്യോളിയില്‍ കടലില്‍ കണ്ട മൃതദേഹം റിയാസിന്റേതാണോയെന്ന് പരിശോധിച്ച് വരുന്നുണ്ട്. കൊച്ചിയില്‍ നിന്നെത്തിയ ആറംഗസംഘം ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ ഡിങ്കിബോട്ടില്‍ ചന്ദ്രഗിരിപ്പുഴയിലും അഴിമുഖത്തും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സോണാര്‍ ഉപയോഗിച്ച് തീരക്കടലിന്റെ അടിത്തട്ടിലുള്ള വസ്തുക്കളെ ആദ്യം കണ്ടെത്തുകയും അതില്‍ സംശയം തോന്നുന്ന സ്ഥലത്ത് മുങ്ങി പരിശോധിക്കുകയും ചെയ്യുന്ന രീതിയിലാണ് നാവികസേനയുടെ തിരച്ചില്‍. തിരച്ചില്‍ ഇന്ന് രാവിലെ മുതല്‍ നാവികസേന പുനരാരംഭിച്ചിട്ടുണ്ട്. അഴിമുഖത്തും തീരക്കടലിലുമാണ് ഇന്നത്തെ തിരച്ചില്‍. ഇതിന് സമാന്തരമായി ഫിഷറീസ് വകുപ്പിന്റെ നിരീക്ഷണബോട്ട് ഇന്നലെ കീഴൂര്‍ അഴിമുഖത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് കടലില്‍ തിരച്ചില്‍ നടത്തിയിരുന്നു. കണ്ണൂര്‍ ഫിഷറീസിന്റെ ബോട്ട് ഏഴിമല ഭാഗത്തുനിന്ന് തലശേരി ഭാഗത്തേക്ക് പോയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പ്പെ കടലില്‍ സംശയമുള്ള ഭാഗത്ത് മുങ്ങിതപ്പിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അതിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഇന്നലെ റിയാസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. റിയാസിനെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.പി പറഞ്ഞു.