മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ച്യാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി കാസര്‍കോട് സ്വദേശികള്‍

കാസര്‍കോട്: കര്‍ണാടക ദാവങ്കര കെ.ഇ.ബി. എഞ്ചിനിയറിംഗ് കോളേജ് ഹാളില്‍ നടന്ന പാന്‍ ഇന്ത്യ മാസ്റ്റേഴ്‌സ് ഫെഡറേഷന്‍ 3ാമത് നാഷണല്‍ വെയിറ്റ് ലിഫ്റ്റിംഗ് ആന്റ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി കാസര്‍കോട് സ്വദേശികള്‍. 40 വയസ്സിന് മുകളിലുള്ളവരുടെ 83 കിലോ പവര്‍ ലിഫ്റ്റിംഗ് കാറ്റഗറിയില്‍ മാസ്റ്റര്‍ കാറ്റഗറിയില്‍ തെക്കില്‍ സ്വദേശിയും കാസര്‍കോട് ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പാര്‍ട്ട്ണറുമായ ആസിഫ് മാളിക സ്വര്‍ണ്ണ മെഡല്‍ നേടി. കറന്തക്കാട് പ്യൂവര്‍ പെര്‍ഫോമന്‍സ് പേഴ്‌സണല്‍ ട്രെയിനിംഗ് സ്റ്റുഡിയോയിലായിരുന്നു ആസിഫ് പരിശീലിച്ചത്. ഇവിടത്തെ […]

കാസര്‍കോട്: കര്‍ണാടക ദാവങ്കര കെ.ഇ.ബി. എഞ്ചിനിയറിംഗ് കോളേജ് ഹാളില്‍ നടന്ന പാന്‍ ഇന്ത്യ മാസ്റ്റേഴ്‌സ് ഫെഡറേഷന്‍ 3ാമത് നാഷണല്‍ വെയിറ്റ് ലിഫ്റ്റിംഗ് ആന്റ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി കാസര്‍കോട് സ്വദേശികള്‍. 40 വയസ്സിന് മുകളിലുള്ളവരുടെ 83 കിലോ പവര്‍ ലിഫ്റ്റിംഗ് കാറ്റഗറിയില്‍ മാസ്റ്റര്‍ കാറ്റഗറിയില്‍ തെക്കില്‍ സ്വദേശിയും കാസര്‍കോട് ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പാര്‍ട്ട്ണറുമായ ആസിഫ് മാളിക സ്വര്‍ണ്ണ മെഡല്‍ നേടി. കറന്തക്കാട് പ്യൂവര്‍ പെര്‍ഫോമന്‍സ് പേഴ്‌സണല്‍ ട്രെയിനിംഗ് സ്റ്റുഡിയോയിലായിരുന്നു ആസിഫ് പരിശീലിച്ചത്. ഇവിടത്തെ കോച്ച് മദന്‍ റാവു 30 വയസ്സിന് മുകളിലുള്ളവരുടെ 93 കിലോ കാറ്റഗറിയില്‍ വെള്ളി മെഡല്‍ നേടി. കാസര്‍കോട് സ്വദേശി ദത്ത പ്രസാദ് നായക് 40 കിലോ വിഭാഗത്തിന് മുകളിലുള്ളവരുടെ 93 കിലോ കാറ്റഗറിയില്‍ സ്വര്‍ണ്ണ മെഡലും നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് 22 താരങ്ങളാണ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്. ആസിഫ് കാസ ര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടുകൂടിയാണ്.

Related Articles
Next Story
Share it