കള്ളപ്പണ വിവാദം: പാണക്കാട് ഹൈദരലി തങ്ങള്‍ സ്ഥാനം ഒഴിയണമെന്ന് നാഷണല്‍ യൂത്ത് ലീഗ്
കാസര്‍കോട്: മുസ്ലിം ലീഗിന്റെ കള്ളപ്പണ നിക്ഷേപത്തിനെതിരെ നാഷണല്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ പത്രസമ്മേളനത്തിലൂടെ സത്യാവസ്ഥ പുറത്ത് വിട്ടതിനെതിരെ പരസ്യമായി ലീഗ് ഗുണ്ടകളെ ഉപയോഗിച്ച് കൊലവിളി നടത്തിയ നിലപാടിനെതിരെ പ്രതികരിക്കാന്‍ മുസ്ലിം ലീഗ് അണികള്‍ തയ്യാറാവണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടി നാഷണല്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് റാഷിദ് ബേക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ […]

കാസര്‍കോട്: മുസ്ലിം ലീഗിന്റെ കള്ളപ്പണ നിക്ഷേപത്തിനെതിരെ നാഷണല്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ പത്രസമ്മേളനത്തിലൂടെ സത്യാവസ്ഥ പുറത്ത് വിട്ടതിനെതിരെ പരസ്യമായി ലീഗ് ഗുണ്ടകളെ ഉപയോഗിച്ച് കൊലവിളി നടത്തിയ നിലപാടിനെതിരെ പ്രതികരിക്കാന്‍ മുസ്ലിം ലീഗ് അണികള്‍ തയ്യാറാവണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധ പരിപാടി നാഷണല്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് റാഷിദ് ബേക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ സിദ്ദീഖ് ചേരങ്കൈ അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കന്മാരായ സിദ്ധീഖ് ചെങ്കള, ഇ.എല്‍ നാസര്‍, സാദിക്ക് കടപ്പുറം, സിദ്ധീഖ് പാലോത്ത്, ഹനീഫ് തുരുത്തി, ശിഹാബ് പോപ്പി, സഫ്വാന്‍ തുരുത്തി, റഹ്‌മാന്‍ തുരുത്തി തുടങ്ങിയവര്‍ സംബന്ധിച്ചു. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പി.എച്ച് സ്വാഗതവും ജില്ലാ സെക്രട്ടറി അബൂബക്കര്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു.