ദേശീയ വടംവലി ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

കാസര്‍കോട്: മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ ചാമ്പ്യന്മാരായ കേരള ടീമിലെ അംഗങ്ങള്‍ക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ സീകരണം നല്‍കി. കേരള ടീമിനെ പ്രതിനിധീകരിച്ച് സ്വര്‍ണമെഡല്‍ ജേതാക്കളായ കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഡോ.അംബേദ്ക്കര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പരവനടുക്കം ജി.എം.ആര്‍എച്ച്എസ് എന്നീ വിദ്യാലയങ്ങളിലെ 14 കായിക താരങ്ങള്‍ക്കാണ് പി.ടി.എ ഭാരവാഹികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്വീകരണം നല്‍കിയത്. കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സുരേഷ് പായം, വൈസ് പ്രസിഡണ്ട് […]

കാസര്‍കോട്: മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ ചാമ്പ്യന്മാരായ കേരള ടീമിലെ അംഗങ്ങള്‍ക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ സീകരണം നല്‍കി. കേരള ടീമിനെ പ്രതിനിധീകരിച്ച് സ്വര്‍ണമെഡല്‍ ജേതാക്കളായ കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഡോ.അംബേദ്ക്കര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പരവനടുക്കം ജി.എം.ആര്‍എച്ച്എസ് എന്നീ വിദ്യാലയങ്ങളിലെ 14 കായിക താരങ്ങള്‍ക്കാണ് പി.ടി.എ ഭാരവാഹികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്വീകരണം നല്‍കിയത്. കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സുരേഷ് പായം, വൈസ് പ്രസിഡണ്ട് എം.മാധവന്‍, എസ്.എം.സി ചെയര്‍മാന്‍ എം.രഘുനാഥ്, ബി.എന്‍ സുരേഷ്, കായികാധ്യാപകരും പരിശീലകരുമായ കെ.വാസന്തി, കെ.ജനാര്‍ദ്ദനന്‍, കെ.എം.റീജു എന്നിവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.
അണ്ടര്‍ 13, 15 എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുടെയും ടീമുകളാണ് സ്വര്‍ണം നേടിയത്. കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പി.ആദര്‍ശ്, ടി. അനുഷ, ടി.കെ അഭിജിത്ത്, കെ.അഭിനന്ദ്, എ.എസ് ദക്ഷിണ്‍, കോടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പി.ജെ അനന്യ, വി.അതുല്യ, അഞ്ചല്‍ മരിയാ സുജേഷ്, കെ.ശ്രീനന്ദ, അനന്യ അഭിലാഷ്, അല്‍ക്ക ജെയ്‌മോന്‍, ശിവപ്രിയ പുന്നപ്പുള്ളി, അശ്വിന്‍ കൃഷ്ണ, പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അബിത ബാലന്‍ എന്നീ പ്രതിഭകളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Related Articles
Next Story
Share it