സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഏറ്റവും കൂടുതല്‍ മരണങ്ങള്‍ തിരുവനന്തപുരത്ത്, കാസര്‍കോട്ട് 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തത് 5 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. കോവിഡ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഡെയിലി ബുള്ളറ്റിനിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 24 മരണങ്ങളാണ് തിരുവനന്തപുരത്ത് റിപോര്‍ട്ട് ചെയ്തത്. കാസര്‍കോട്ട് 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആകെ 135 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരുടെ പേര്, ജില്ല, സ്ഥലം, വയസ്, ലിംഗം, മരിച്ച തിയതി എന്നിവ സഹിതമാണ് […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. കോവിഡ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഡെയിലി ബുള്ളറ്റിനിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 24 മരണങ്ങളാണ് തിരുവനന്തപുരത്ത് റിപോര്‍ട്ട് ചെയ്തത്. കാസര്‍കോട്ട് 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആകെ 135 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

മരിച്ചവരുടെ പേര്, ജില്ല, സ്ഥലം, വയസ്, ലിംഗം, മരിച്ച തിയതി എന്നിവ സഹിതമാണ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മായിപ്പാടി സ്വദേശി ചന്ദ്രശേഖര (55), ഹൊസ്ദുര്‍ഗ് സ്വദേശി കുഞ്ഞമ്പു വി വി (65), കമ്പല്ലൂര്‍ സ്വദേശി കുഞ്ഞെറമുല്ലന്‍ (74), ദേലംപാടി സ്വദേശി മുഹമ്മദ് ഹനീഫ (57), ചെങ്കള സ്വദേശി എസ് സബൂറ (65) എന്നിവരാണ് കാസര്‍കോട്ട് റിപോര്‍ട്ട് ചെയ്ത മരണങ്ങള്‍. ഇതില്‍ മൂന്ന് പേര്‍ ഒന്നാം തീയതിയും രണ്ട് പേര്‍ രണ്ടാം തീയതിയും മരിച്ചവരാണ്.

കോവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. നേരത്തെ ഡിസംബര്‍ പകുതി വരെ മരിച്ചവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് നിലച്ചു. മരണക്കണക്ക് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതിനിടെ ഔദ്യോഗിക പട്ടികയില്‍ നിന്ന് വിട്ടുപോയ കോവിഡ് മരണങ്ങള്‍ കണ്ടെത്താനുള്ള നടപടിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച മരണക്കണക്കുകളില്‍ നിന്ന് വിട്ടുപോയവ കണ്ടെത്താനാണ് നിര്‍ദേശം. സര്‍ക്കാര്‍ പട്ടികയിലുണ്ടായിട്ടും താഴേത്തട്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത മരണങ്ങളാണ് കണ്ടെത്തേണ്ടത്.

Related Articles
Next Story
Share it