യുവാവിന്റെയും അമ്മാവന്റെ ഭാര്യയുടേയും മരണത്തിലെ ദുരൂഹത നീങ്ങിയില്ല; ലീലയുടെ ഭര്‍ത്താവിന്റെ തിരോധാനം വീണ്ടും ചര്‍ച്ചയാവുന്നു

കാഞ്ഞങ്ങാട്: ബളാല്‍ പഞ്ചായത്തില്‍ കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന മഞ്ചുച്ചാല്‍ മൈക്കയം ദേവഗിരി കോളനിയിലെ പുത്തരിച്ചിയുടെ മകന്‍ രഘു (41), അമ്മാവന്‍ വിശ്വാമിത്രന്റെ ഭാര്യ ലീല (45) എന്നിവരുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. ഇന്നലെ രാവിലെയാണ് രണ്ടുപേരെയും ലീലയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്താണ് രഘുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. മരണത്തിന് ഇതുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ലീലക്ക് വിഷം നല്‍കിയതിനുശേഷം രഘു തൂങ്ങിമരിച്ചതാണോയെന്നാണ് നാട്ടുകാര്‍ക്കിടയിലുള്ള സംശയം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ […]

കാഞ്ഞങ്ങാട്: ബളാല്‍ പഞ്ചായത്തില്‍ കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന മഞ്ചുച്ചാല്‍ മൈക്കയം ദേവഗിരി കോളനിയിലെ പുത്തരിച്ചിയുടെ മകന്‍ രഘു (41), അമ്മാവന്‍ വിശ്വാമിത്രന്റെ ഭാര്യ ലീല (45) എന്നിവരുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല. ഇന്നലെ രാവിലെയാണ് രണ്ടുപേരെയും ലീലയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്താണ് രഘുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. മരണത്തിന് ഇതുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ലീലക്ക് വിഷം നല്‍കിയതിനുശേഷം രഘു തൂങ്ങിമരിച്ചതാണോയെന്നാണ് നാട്ടുകാര്‍ക്കിടയിലുള്ള സംശയം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ സംശയം ദൂരീകരിക്കുവാന്‍ കഴിയുവെന്നാണ് പൊലീസ് പറയുന്നത്. രഘു അധികവും ലീലയുടെ വീട്ടിലാണ് താമസിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച രാത്രിയും രഘുവിനെ ഇതേ വീട്ടില്‍ നാട്ടുകാര്‍ കണ്ടിരുന്നു. അടുക്കളയിലാണ് രഘുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ലീലയെ കിടപ്പുമുറിയിലുമാണ് മരിച്ചത്. പരേതനായ കാരിയനാണ് രഘുവിന്റ പിതാവ്. അനീഷ്, മനു എന്നിവരാണ് ലീലയുടെ മക്കള്‍.

അതേസമയം ലീലയുടെ ഭര്‍ത്താവ് വിശ്വാമിത്രനെ 18 വര്‍ഷം മുമ്പ് കാണാതായത് വീണ്ടും ചര്‍ച്ചയാവുകയാണ്. സംശയ സാഹചര്യത്തിലാണ് വിശ്വാമിത്രനെ കാണാതായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാടന്‍ തോക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്ന വിശ്വാമിത്രന്‍ നായാട്ടിനായി വനത്തിലേക്ക് പോയതായിരുന്നു. സുഹൃത്ത് മാധവനൊപ്പമാണ് നായാട്ടിന് പോയത്. എന്നാല്‍ വിശ്വാമിത്രന്‍ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. വനത്തില്‍ വച്ച് അപായപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. വനത്തില്‍ വെച്ച് വെടിയേറ്റ് മരിച്ചതാകാമെന്നാണ് സംശയം. നായാട്ടിനെത്തിയ സമയത്ത് വനപാലകരുടെ കണ്‍മുമ്പില്‍ പെട്ടപ്പോള്‍ വിശ്വാമിത്രന്‍ തോക്കുചൂണ്ടിയതായി പറയപ്പെടുന്നു. ഇതിനുപിന്നാലെ വിശ്വാമിത്രന് വെടിയേറ്റുവെന്നാണ് നാട്ടുകാര്‍ക്കിടയിലെ സംസാരം. ദിവസങ്ങള്‍ക്ക് ശേഷമാണ് കൂടെ പോയ മാധവന് മാധവന്‍ തിരിച്ചെത്തുന്നത്. വിശ്വാമിത്രനെ കാണാതായത് അക്കാലത്ത് വലിയ ചര്‍ച്ചയായതിനാല്‍ തിരിച്ചെത്തിയ മാധവനെ പോലീസ് കസ്റ്റഡിയിലെടുത്ത ദീര്‍ഘനേരം ചോദ്യം ചെയ്തിരുന്നു. വിശദവിവരങ്ങള്‍ ഇദ്ദേഹത്തില്‍ നിന്ന് ശേഖരിച്ചിരുന്നു. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയില്ല ചില ഉന്നത ഇടപെടലുകളെ തുടര്‍ന്ന് സംഭവം ഒതുക്കി തീര്‍ത്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനിടെ മാധവനും മരിച്ചു. ഭാര്യ ലീലയുടെ മരണത്തോടെ വിശ്വാമിത്രന്റെ പേര് ചര്‍ച്ചയില്‍ വന്നപ്പോഴാണ് കാണാതായ വിവരം വീണ്ടും നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

Related Articles
Next Story
Share it