കല്ലംകുടലുവിലെ അനിതയുടെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല; ഒളിവില്‍ പോയ ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
മുള്ളേരിയ: നാരംപാടി കല്ലംകുടലുവിലെ അനിത(45)യുടെ മരണത്തിലെ ദുരുഹത നീങ്ങിയില്ല. ഒളിവില്‍ പോയ ഭര്‍ത്താവ് കണ്ണന്‍ നമ്പൂതിരിയെ കണ്ടെത്താന്‍ ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. അനിത എഴുതിയതെന്ന് സംശയിക്കുന്ന അത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. അനിത ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിലൂടെ ബന്ധുവിന് ആത്മഹത്യ ചെയുന്നതായി അറിയിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശം അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നമാവാം അനിതയെ അത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് പുതുതായി നിര്‍മാണം ആരംഭിച്ച വീടിന് സമീപത്തെ ഷെഡ്ഡിനകത്ത് അനിതയെ തൂങ്ങി […]

മുള്ളേരിയ: നാരംപാടി കല്ലംകുടലുവിലെ അനിത(45)യുടെ മരണത്തിലെ ദുരുഹത നീങ്ങിയില്ല. ഒളിവില്‍ പോയ ഭര്‍ത്താവ് കണ്ണന്‍ നമ്പൂതിരിയെ കണ്ടെത്താന്‍ ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. അനിത എഴുതിയതെന്ന് സംശയിക്കുന്ന അത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. അനിത ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിലൂടെ ബന്ധുവിന് ആത്മഹത്യ ചെയുന്നതായി അറിയിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശം അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക പ്രശ്‌നമാവാം അനിതയെ അത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് പുതുതായി നിര്‍മാണം ആരംഭിച്ച വീടിന് സമീപത്തെ ഷെഡ്ഡിനകത്ത് അനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊല്ലം പാല സ്വദേശിയായ കണ്ണന്‍ നമ്പൂതിരിയും വയനാട് തിരുനെല്ലി സ്വദേശിനിയായ അനിതയും പത്ത് വയസ്സുള്ള മകന്‍ ആകാശിനൊപ്പം ആറ് മാസം മുമ്പാണ് സ്ഥലം വാങ്ങി നാരംപാടി കല്ലംകുടലുവില്‍ താമസം തുടങ്ങിയത്. അതിനിടെ മാന്ത്രിക ക്രിയകള്‍ക്കും മറ്റും പോകാറുള്ള കണ്ണന്‍ നമ്പൂതിരി ഏവിടെയായാലും ഭാര്യയേയും മകനേയും ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ബുധനാഴ്ച വീട്ടില്‍ നിന്നും ഇറങ്ങിയ കണ്ണന്‍ പിന്നിട് വീട്ടുകാരെ ബന്ധപ്പെട്ടിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ നിന്നും കണ്ടെത്തിയ അനിതയുടെ അത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിന്റെ സാമ്പത്തിക ബാധ്യതമൂലം ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും തന്റെ സ്വത്തിന്റെ അവകാശി മകന്‍ ആകാശാണെന്നും താന്‍ പോവുകയാണെന്നുമുള്ള പരാമര്‍ശമാണുള്ളതെന്ന് ആദൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഇ. രത്‌നാകരന്‍ പറഞ്ഞു. കണ്ണന്‍ നമ്പുതിരിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം കര്‍ണ്ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. മന്ത്രവാദത്തിനും മറ്റുമായി കര്‍ണ്ണാടകയിലെ സുള്ള്യ, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാറുള്ള കണ്ണന്‍ നമ്പുതിരിയെ കണ്ടെത്താന്‍ ഇന്നലെ ഈ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇന്ന് പുത്തൂരില്‍ കര്‍ണാടക പൊലീസിന്റെ സഹായത്തോടെ തിരച്ചില്‍ തുടരുന്നുണ്ട്. അതേ സമയം കണ്ണന്‍ നമ്പുതിരി ഉപയോഗിച്ച ഫോണ്‍ ലോക്കേഷന്‍ കാറഡുക്ക പുണ്ടൂരാണെന്ന് കാണുന്നതായി പൊലീസ് പറഞ്ഞു. മാതാവിന്റെ മരണത്തിലെ ഞെട്ടല്‍ മാറാതെ വിതുമ്പുകയാണ് പത്ത് വയസുകാരനായ ആകാശ്.