മുസ്‌ലിം യൂത്ത് ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു
കാസര്‍കോട്: ക്രമസമാധാന തകര്‍ച്ചയും അഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വവും തുറന്നു കാട്ടി തകരുന്ന ക്രമസമാധാനം, നിഷ്‌ക്രിയ ആഭ്യന്തരം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജനകീയ വിചാരണ സംഘടിപ്പിച്ചു. പുതിയ ബസ്സ്റ്റാന്റ് ഒപ്പ് മര ചുവട്ടില്‍ നടന്ന പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സികെ മുഹമ്മദലി ഉല്‍ഘാടനം ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങളള്‍ തടയുന്നതില്‍ തുടര്‍ചയായി പൊലീസിന് വീഴ്ച പറ്റുകയാണ്. ഗുണ്ടകളുടെ തേര്‍വാഴ്ച മൂലം ഭരണ സിരാകേന്ദ്രത്തില്‍ താമസിക്കുന്നവര്‍ക്ക് പോലും ഉറക്കം […]

കാസര്‍കോട്: ക്രമസമാധാന തകര്‍ച്ചയും അഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വവും തുറന്നു കാട്ടി തകരുന്ന ക്രമസമാധാനം, നിഷ്‌ക്രിയ ആഭ്യന്തരം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജനകീയ വിചാരണ സംഘടിപ്പിച്ചു.
പുതിയ ബസ്സ്റ്റാന്റ് ഒപ്പ് മര ചുവട്ടില്‍ നടന്ന പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സികെ മുഹമ്മദലി ഉല്‍ഘാടനം ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങളള്‍ തടയുന്നതില്‍ തുടര്‍ചയായി പൊലീസിന് വീഴ്ച പറ്റുകയാണ്. ഗുണ്ടകളുടെ തേര്‍വാഴ്ച മൂലം ഭരണ സിരാകേന്ദ്രത്തില്‍ താമസിക്കുന്നവര്‍ക്ക് പോലും ഉറക്കം നഷ്ടപെട്ട അവസ്ഥയാണുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ തന്നെ കുറ്റവാളികളായി മാറുകയാണ്. കൈകൂലി, മോഷണം, സ്ത്രീ വിരുദ്ധത, മുസ്ലിം വിരുദ്ധത, ജാതീയത തുടങ്ങിയ ഹീന കൃത്യങ്ങളില്‍ പങ്കാളികളായ കാക്കിധാരികള്‍ക്ക് പോലും ഭരണകൂടം സംരക്ഷണം നല്‍കുകയാണ്.
ജില്ലാ പ്രസിഡണ്ട് അസീസ് കളത്തുര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസീഫ് സ്വാഗതം പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എം സി കമറുദ്ധീന്‍, എ എം കടവത്ത്, കെ എം അബ്ദുല്‍ റഹിമാന്‍, കെ എം ബഷീര്‍, മുത്തലീബ് പറക്കട്ട, എം സി ശിഹാബ് മാസ്റ്റര്‍, എം എ നജീബ്, ഹാരിസ് തായല്‍, ഹാരിസ് അങ്കകളരി, ശംസുദ്ധീന്‍ ആവിയില്‍, ബാത്തിഷ പൊവ്വല്‍, ഗോള്‍ഡന്‍ റഹ്‌മാന്‍, റഫീഖ് കേളോട്ട്, എം പി നൗഷാദ്, നുറുദ്ധീന്‍ ബെളിഞ്ചം, ആബിദ് ആറങ്ങാടി, അനസ് എതിര്‍ത്തോട്, സിദ്ധീഖ് സന്തോഷ് നഗര്‍, എം പി ഖാലിദ്, റഉഫ് ബവിക്കര, ഹാരിസ് ബെദിര, ഖാദര്‍ ആലൂര്‍, ആസിഫ് ബല്ല സംബന്ധിച്ചു. ട്രഷറര്‍ ഷാനാവാസ് എം പി നന്ദി പറഞ്ഞു.