ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: പ്രാദേശിക തലത്തില്‍ മാത്രം ലോക് ഡൗണ്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ച് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടും മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല […]

കാസര്‍കോട്: പ്രാദേശിക തലത്തില്‍ മാത്രം ലോക് ഡൗണ്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ച് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടും മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എ.കെ.എം. അഷറഫ് എം.എല്‍.എ, എം.സി. ഖമറുദ്ദീന്‍, വൈസ് പ്രസിഡണ്ടുമാരായ വി.കെ.പി. ഹമീദലി, എം.ബി. യൂസുഫ്, സെക്രട്ടറിമാരായ അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള സംബന്ധിച്ചു.

കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരം നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു അജ്മല്‍ തളങ്കര സ്വാഗതം പറഞ്ഞു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ, അഷ്‌റഫ് എടനീര്‍, ഹാരിസ് ബെദിര, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, റഷീദ് ഗസാലി നഗര്‍, മുസമ്മില്‍ എസ്.കെ, അനസ് കണ്ടത്തില്‍, ഖലീല്‍ ഷെയ്ഖ്, ബഷീര്‍ കടവത്ത്, റിഷാദ് പള്ളം, സമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ലീഗ് കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം മണ്ഡലം പ്രസിഡണ്ട് എ.എം. കടവത്ത് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, മുന്‍സിപ്പല്‍ ട്രഷറര്‍ എ.എ. അസീസ്, മുനിസിപ്പല്‍ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, മുഹമ്മദ് പട്ട്‌ള, ബഷീര്‍ ചെര്‍ക്കള സംബന്ധിച്ചു.

മുസ്ലിം ലീഗ് തളങ്കര ജദീദ് റോഡ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. കെ.എം അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ഷംസുദ്ധീന്‍ ഇ സ്വാഗതം പറഞ്ഞു. ബിയു അബ്ദുല്ല, എംഎച്ച് അബ്ദുല്‍ കാദര്‍, ഹമീദ് വോക്കില്‍, കാദര്‍ ഗസ്സാലി, റഷീദ് ഗസ്സാലി, റിനാസ് മാസ്റ്റര്‍, ഫഹദ് ബാങ്കോട്, കെ എ ലഹാക്, ബഷീര്‍ ദാരിമി, ഷഫീഖ് സാഹിബ്, മുസ്തഫ കുഞ്ഞിക്കാനം, നാസിര്‍ ബുട്ടോ, റൗഫ് സംബന്ധിച്ചു.

Related Articles
Next Story
Share it