നഗരസഭയില്‍ മുസ്ലിംലീഗിന്റെ അംഗസംഖ്യ 20 ആയി; പുതിയ ചെയര്‍മാന്‍ ഒരു മാസത്തിനകം
കാസര്‍കോട്: അഡ്വ. വി.എം മുനീര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ക്ക് നഗരസഭാ കാര്യാലയം തുടക്കം കുറിച്ചു. മുനീറിന്റെ രാജി നഗരസഭാ സെക്രട്ടറി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഒരു മാസത്തിനകം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കണം. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗമാണ് മുസ്ലിംലീഗിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. ആരെ നിര്‍ത്തണമെന്നത് സംബന്ധിച്ച് ബി.ജെ.പി രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്നാണ് അറിയുന്നത്. പി. രമേശ്, കെ. സവിത ടീച്ചര്‍ എന്നിവരുടെ പേരുകള്‍ കേള്‍ക്കുന്നുണ്ട്. […]

കാസര്‍കോട്: അഡ്വ. വി.എം മുനീര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ക്ക് നഗരസഭാ കാര്യാലയം തുടക്കം കുറിച്ചു. മുനീറിന്റെ രാജി നഗരസഭാ സെക്രട്ടറി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഒരു മാസത്തിനകം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കണം. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗമാണ് മുസ്ലിംലീഗിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. ആരെ നിര്‍ത്തണമെന്നത് സംബന്ധിച്ച് ബി.ജെ.പി രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്നാണ് അറിയുന്നത്. പി. രമേശ്, കെ. സവിത ടീച്ചര്‍ എന്നിവരുടെ പേരുകള്‍ കേള്‍ക്കുന്നുണ്ട്. 38 അംഗ കാസര്‍കോട് നഗരസഭയില്‍ മുനീറിന്റെ രാജിയോടെ മുസ്ലിംലീഗിന്റെ അംഗസംഖ്യ 20 ആയി. ബി.ജെ.പിക്ക് 14ഉം സി.പി.എമ്മിന് ഒരു അംഗവുമുണ്ട്. രണ്ടുപേര്‍ സ്വതന്ത്ര അംഗങ്ങളാണ്.
മുനീര്‍ രാജിവെച്ച വാര്‍ഡ് അംഗത്വത്തിലേക്ക് ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിനുള്ള നടപടി ക്രമങ്ങള്‍ നടത്തേണ്ടത്. 2020ലെ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രന്‍ മീശ അബ്ദുല്‍ റഹ്മാന് എതിരെ 123 വോട്ടുകള്‍ക്കാണ് വി.എം മുനീര്‍ ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് വിജയിച്ചത്. മുനീര്‍ രാജിവെച്ചതോടെ സ്ഥാനാര്‍ത്ഥി മോഹവുമായി പലരും രംഗത്ത് വരുന്നുണ്ട്. നഅതിനിടെ മുനീര്‍ നഗരസഭാ ചെയര്‍മാന്‍ പദവി രാജിവെച്ചതിലുള്ള പ്രതിഷേധത്തെ തുടര്‍ന്ന് മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റിയിലെ ഒരു വിഭാഗം ഭാരവാഹികള്‍ രാജിവെച്ചത് പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ മഗ്ട, സെക്രട്ടറിമാരായ നവാസ് ഊദ്, മുസമ്മില്‍, വൈസ് പ്രസിഡണ്ട് ഹക്കീം തായലങ്ങാടി എന്നിവരാണ് തല്‍സ്ഥാനങ്ങള്‍ രാജിവെച്ചത്. എന്നാല്‍ വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ടും ട്രഷററും അടക്കമുള്ളവര്‍ തല്‍സ്ഥാനങ്ങളില്‍ തുടരുന്നുമുണ്ട്.
വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പായ സാഹചര്യത്തില്‍ പിണങ്ങി നില്‍ക്കുന്ന പ്രവര്‍ത്തകരെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി തുടങ്ങിയിട്ടുണ്ട്.