മുസ്ലിം ലീഗ്-സഹചാരി സംയുക്ത റമദാന്‍ റിലീഫ് നടത്തി

പൂച്ചക്കാട്: പൂച്ചക്കാട് ശാഖാ മുസ്ലിം ലീഗും സഹചാരി പൂച്ചക്കാടും സംയുക്തമായി സംഘടിപ്പിച്ച റമദാന്‍ റിലീഫിന്റെ ഭാഗമായി 130ല്‍ പരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് നിര്‍വഹിച്ചു. കിറ്റുകള്‍ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സോളാര്‍ കുഞ്ഞഹമ്മദ് ഹാജിയും തര്‍ക്കാരി മുഹമ്മദ് ഹാജിയും കമ്മിറ്റിക്ക് കൈമാറി. എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ മനപാഠമാക്കിയ അബൂബക്കര്‍ സിദ്ദീഖ്, സഫ്‌വാന്‍, പൊതു പരീക്ഷ ഉന്നത വിജയം കരസ്ഥമാക്കിയ രിഫ്‌ന മജീദ്, ആയിഷത്ത് അഫ്‌റ എന്നിവര്‍ക്കുള്ള […]

പൂച്ചക്കാട്: പൂച്ചക്കാട് ശാഖാ മുസ്ലിം ലീഗും സഹചാരി പൂച്ചക്കാടും സംയുക്തമായി സംഘടിപ്പിച്ച റമദാന്‍ റിലീഫിന്റെ ഭാഗമായി 130ല്‍ പരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് നിര്‍വഹിച്ചു.
കിറ്റുകള്‍ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സോളാര്‍ കുഞ്ഞഹമ്മദ് ഹാജിയും തര്‍ക്കാരി മുഹമ്മദ് ഹാജിയും കമ്മിറ്റിക്ക് കൈമാറി. എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ മനപാഠമാക്കിയ അബൂബക്കര്‍ സിദ്ദീഖ്, സഫ്‌വാന്‍, പൊതു പരീക്ഷ ഉന്നത വിജയം കരസ്ഥമാക്കിയ രിഫ്‌ന മജീദ്, ആയിഷത്ത് അഫ്‌റ എന്നിവര്‍ക്കുള്ള മൊമെന്റൊ എം.എല്‍.എയും ക്യാഷ് റിവാര്‍ഡ് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമിയും വിതരണം ചെയ്തു.
പൂച്ചക്കാട് റൗളത്തുല്‍ ഉലൂം മദ്രസയില്‍ 7-ാം തരം പെതുപരീക്ഷയില്‍ ടോപ് പ്ലസ് നേടിയ കുട്ടികളെ പുച്ചക്കാട് മുസ്ലിംലീഗ് കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫ് പൂച്ചക്കാടും ഏര്‍പെടുത്തിയ അവാര്‍ഡ് മഞ്ചേശ്വരം എ.കെ.എം അഷ്‌റഫ് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി എന്നിവര്‍ നല്‍കി. കെ.ഇ.എ ബക്കര്‍, ബഷീര്‍ വെള്ളിക്കോത്ത്, ഹനീഫ് കുന്നില്‍, സിദ്ദീഖ് പള്ളിപ്പുഴ, അബ്ബാസ് തെക്കുപുറം, റഷീദ് ഹാജി കല്ലിങ്കല്‍, മാഹിന്‍ പൂച്ചക്കാട്, റഫീഖ് പി. എ, മുഹാജിര്‍ കപ്പണ, സാദിഖ് പൂച്ചക്കാട് സംസാരിച്ചു. മുഹമ്മദലി പൂച്ചക്കാട് സ്വാഗതവും നജീബ് പൂച്ചക്കാട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it