മുനിസിപ്പല്‍ ലൈബ്രറി പുനര്‍ജനിക്കുന്നു; നഗരസഭയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയേകി വായനാപ്രേമികള്‍

കാസര്‍കോട്: നഗരത്തിലെ വായനയുടെ കനകപ്പുര പുനര്‍ജനിപ്പിക്കുന്നതിന് കാസര്‍കോട് നഗരസഭ വായനാദിന തലേന്ന് ആരംഭിച്ച ശ്രമങ്ങള്‍ക്ക് കയ്യടിച്ച് വായനാപ്രേമികള്‍. പുലിക്കുന്നിലെ മുനിസിപ്പല്‍ ലൈബ്രറി കൂടുതല്‍ പുസ്തകങ്ങളും സൗകര്യങ്ങളുമായി പുനര്‍ജനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയേകി നിരവധി പേര്‍ എത്തി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട്ടെ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരെയും വായനാപ്രിയരെയും ക്ഷണിച്ചുവരുത്തിയാണ് കാസര്‍കോട് നഗരസഭ 'പുനര്‍ജനി' എന്ന പരിപാടി സംഘടിപ്പിച്ചത്. പുസ്തകങ്ങളോടും വായനയോടും പ്രിയം കുറഞ്ഞിട്ടില്ല എന്ന പ്രഖ്യാപനം കൂടിയായി മാറി ചടങ്ങിലെ വായനാപ്രേമികളുടെ സാന്നിധ്യം.എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. […]

കാസര്‍കോട്: നഗരത്തിലെ വായനയുടെ കനകപ്പുര പുനര്‍ജനിപ്പിക്കുന്നതിന് കാസര്‍കോട് നഗരസഭ വായനാദിന തലേന്ന് ആരംഭിച്ച ശ്രമങ്ങള്‍ക്ക് കയ്യടിച്ച് വായനാപ്രേമികള്‍. പുലിക്കുന്നിലെ മുനിസിപ്പല്‍ ലൈബ്രറി കൂടുതല്‍ പുസ്തകങ്ങളും സൗകര്യങ്ങളുമായി പുനര്‍ജനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയേകി നിരവധി പേര്‍ എത്തി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട്ടെ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരെയും വായനാപ്രിയരെയും ക്ഷണിച്ചുവരുത്തിയാണ് കാസര്‍കോട് നഗരസഭ 'പുനര്‍ജനി' എന്ന പരിപാടി സംഘടിപ്പിച്ചത്. പുസ്തകങ്ങളോടും വായനയോടും പ്രിയം കുറഞ്ഞിട്ടില്ല എന്ന പ്രഖ്യാപനം കൂടിയായി മാറി ചടങ്ങിലെ വായനാപ്രേമികളുടെ സാന്നിധ്യം.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ റഹ്മാന്‍ തായലങ്ങാടി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്മാന്‍, കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പദ്മനാഭന്‍ ബ്ലാത്തൂര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍, പ്രസ്‌ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സഹീര്‍ ആസിഫ്, ആര്‍. റീത്ത, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, ആര്‍. രജനി, കൗണ്‍സിലര്‍മാരായ പി. രമേശ്, എം. ലളിത പ്രസംഗിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ് സ്വാഗതവും മുനിസിപ്പല്‍ എഞ്ചിനീയര്‍ എന്‍.ഡി. ദിലീഷ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it