തളങ്കര പടിഞ്ഞാര്‍ പഴയ ഹാര്‍ബറിനെയും കീഴൂര്‍ അഴിമുഖത്തെയും ബന്ധിപ്പിച്ച് ഉല്ലാസ ബോട്ടുകള്‍ കൊണ്ടുവരുമെന്ന് നഗരസഭാ ചെയര്‍മാന്‍

കാസര്‍കോട്: തളങ്കര ഹാര്‍ബറിന് ടൂറിസം വികസനത്തിന്റെ പുതിയ മുഖം വരുന്നു. ടൂറിസം വികസനത്തിന്റെ ഭാഗമായി തളങ്കര പടിഞ്ഞാര്‍ പഴയ ഹാര്‍ബറിനെയും കീഴൂര്‍ അഴിമുഖത്തെയും ബന്ധിപ്പിച്ച് ഉല്ലാസ ബോട്ടുകള്‍ കൊണ്ടുവരുമെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. ചന്ദ്രഗിരിപ്പുഴ അറബിക്കടലിലേക്ക് ലയിക്കുന്ന മനോഹര കാഴ്ച കാണാന്‍ ദിനേന നിരവധി ആളുകളാണ് തളങ്കര പടിഞ്ഞാര്‍ കുട്ടികളുടെ പാര്‍ക്കിലേക്കും കോര്‍ണിഷിലേക്കും ഒഴുകിയെത്തുന്നത്. ഉല്ലാസ ബോട്ടുകള്‍ കൂടി എത്തുന്നതോടെ കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയും. കൂടാതെ പഴയ ഹാര്‍ബര്‍ സ്ഥിതി […]

കാസര്‍കോട്: തളങ്കര ഹാര്‍ബറിന് ടൂറിസം വികസനത്തിന്റെ പുതിയ മുഖം വരുന്നു. ടൂറിസം വികസനത്തിന്റെ ഭാഗമായി തളങ്കര പടിഞ്ഞാര്‍ പഴയ ഹാര്‍ബറിനെയും കീഴൂര്‍ അഴിമുഖത്തെയും ബന്ധിപ്പിച്ച് ഉല്ലാസ ബോട്ടുകള്‍ കൊണ്ടുവരുമെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. ചന്ദ്രഗിരിപ്പുഴ അറബിക്കടലിലേക്ക് ലയിക്കുന്ന മനോഹര കാഴ്ച കാണാന്‍ ദിനേന നിരവധി ആളുകളാണ് തളങ്കര പടിഞ്ഞാര്‍ കുട്ടികളുടെ പാര്‍ക്കിലേക്കും കോര്‍ണിഷിലേക്കും ഒഴുകിയെത്തുന്നത്. ഉല്ലാസ ബോട്ടുകള്‍ കൂടി എത്തുന്നതോടെ കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയും. കൂടാതെ പഴയ ഹാര്‍ബര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആധുനിക രീതിയിലുള്ള ഓപ്പണ്‍ റിസോര്‍ട്ട് ഒരുക്കാനും പദ്ധതിയുണ്ട്. ഇവന്റുകള്‍ക്കും മറ്റും ഉപയോഗിക്കുന്ന രീതിയില്‍ സ്റ്റേജും ഫോട്ടോ പോയിന്റും ഓപ്പണ്‍ ഓഡിറ്റോറിയവും പാര്‍ക്കിംഗ് സൗകര്യവും ഒരുക്കും.
പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ കെ. ചെയര്‍മാനോടൊപ്പം പദ്ധതി സ്ഥലം സന്ദര്‍ശിച്ചു. മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, എച്ച്.ഐ. പ്രസാദ് തുടങ്ങിയവരും സംബന്ധിച്ചു.

Related Articles
Next Story
Share it