സ്വാതന്ത്ര്യദിനത്തില്‍ കേക്കുമായി നഗരസഭാ ചെയര്‍മാനും സംഘവും ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തേടിയെത്തി

കാസര്‍കോട്: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം നഗരസഭാ അങ്കണത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ വീടുകളാണ് സംഘം സന്ദര്‍ശിച്ചത്.ചെയര്‍മാനും സംഘവും വിദ്യാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം കേക്ക് മുറിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, […]

കാസര്‍കോട്: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം നഗരസഭാ അങ്കണത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ വീടുകളാണ് സംഘം സന്ദര്‍ശിച്ചത്.
ചെയര്‍മാനും സംഘവും വിദ്യാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം കേക്ക് മുറിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, ബഡ്‌സ് സ്‌കൂള്‍ ടീച്ചര്‍ ശില്‍പ കെ., രേഖ കെ., ബഡ്‌സ് സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സംഘമാണ് ചെയര്‍മാനൊപ്പം വീടുകള്‍ സന്ദര്‍ശിച്ചത്.

Related Articles
Next Story
Share it