മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി ഒരത്ഭുതമാണ്
ലോക ഇതിഹാസങ്ങള്‍ കൊണ്ട് ചരിത്ര വിസ്മയം തീര്‍ക്കുന്ന യു.എ.ഇയുടെ മണ്ണില്‍ ഇതാ പുതിയൊരു ചരിത്ര സ്രഷ്ടി കൂടി പിറവികൊണ്ടിരിക്കുന്നു-മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി. എറ്റവും വലിയ കെട്ടിടം മുതല്‍ എറ്റവും വലിയ മനുഷ്യ നിര്‍മ്മിത ദ്വീപ് വരെ എത്തി നില്‍ക്കുന്ന യു.എ.ഇയുടെ മണ്ണില്‍ ദിവസങ്ങള്‍ കഴിയുന്തോറും പുതിയ പുതിയ ഇതിഹാസ നിര്‍മ്മിതികളാണു നടപ്പില്‍ വന്ന് കൊണ്ടിരിക്കുന്നത്. ലോകത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ചും തങ്ങളുടെ രാജ്യത്തിന്റെ പൈതൃകത്തിനനുസരിച്ചും എറ്റവും നന്നായി ഉപയോഗിക്കുന്ന ഇവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയുമാണ് ഈ കൊച്ചു രാജ്യത്തെ […]
ലോക ഇതിഹാസങ്ങള്‍ കൊണ്ട് ചരിത്ര വിസ്മയം തീര്‍ക്കുന്ന യു.എ.ഇയുടെ മണ്ണില്‍ ഇതാ പുതിയൊരു ചരിത്ര സ്രഷ്ടി കൂടി പിറവികൊണ്ടിരിക്കുന്നു-മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി. എറ്റവും വലിയ കെട്ടിടം മുതല്‍ എറ്റവും വലിയ മനുഷ്യ നിര്‍മ്മിത ദ്വീപ് വരെ എത്തി നില്‍ക്കുന്ന യു.എ.ഇയുടെ മണ്ണില്‍ ദിവസങ്ങള്‍ കഴിയുന്തോറും പുതിയ പുതിയ ഇതിഹാസ നിര്‍മ്മിതികളാണു നടപ്പില്‍ വന്ന് കൊണ്ടിരിക്കുന്നത്. ലോകത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ചും തങ്ങളുടെ രാജ്യത്തിന്റെ പൈതൃകത്തിനനുസരിച്ചും എറ്റവും നന്നായി ഉപയോഗിക്കുന്ന ഇവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയുമാണ് ഈ കൊച്ചു രാജ്യത്തെ […]
ലോക ഇതിഹാസങ്ങള്‍ കൊണ്ട് ചരിത്ര വിസ്മയം തീര്‍ക്കുന്ന യു.എ.ഇയുടെ മണ്ണില്‍ ഇതാ പുതിയൊരു ചരിത്ര സ്രഷ്ടി കൂടി പിറവികൊണ്ടിരിക്കുന്നു-മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി. എറ്റവും വലിയ കെട്ടിടം മുതല്‍ എറ്റവും വലിയ മനുഷ്യ നിര്‍മ്മിത ദ്വീപ് വരെ എത്തി നില്‍ക്കുന്ന യു.എ.ഇയുടെ മണ്ണില്‍ ദിവസങ്ങള്‍ കഴിയുന്തോറും പുതിയ പുതിയ ഇതിഹാസ നിര്‍മ്മിതികളാണു നടപ്പില്‍ വന്ന് കൊണ്ടിരിക്കുന്നത്. ലോകത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ചും തങ്ങളുടെ രാജ്യത്തിന്റെ പൈതൃകത്തിനനുസരിച്ചും എറ്റവും നന്നായി ഉപയോഗിക്കുന്ന ഇവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയുമാണ് ഈ കൊച്ചു രാജ്യത്തെ ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിന്റെ നെറുകയില്‍ എത്തിച്ചത്. വിജ്ഞാനത്തിനും വിനോദത്തിനും പൈതൃകങ്ങളെ കാത്ത് സൂക്ഷിക്കുന്നതിനും ഒരു പോലെ പ്രാധാന്യം കൊടുത്ത് മുന്നേറുന്ന യു.എ.ഇയുടെ മണ്ണില്‍ ഇപ്പോള്‍ ആരംഭിച്ച മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി മറ്റൊരു ചരിത്ര വിസ്മയമാവുകയാണ്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണ് മുഹമ്മദ് ബിന്‍ റാശിദ് ലൈബ്രറി. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് 10 ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറി ഉദ്ഘാടനം ചെയ്തത്. 100 കോടി ദിര്‍ഹം ചെലവിട്ടാണ് വിജ്ഞാനദാഹികളുടെ ആഗ്രഹം സഫലീകരിച്ചത്.
ദുബായ് ജദഫ് പ്രദേശത്ത് ക്രീക്കിന് സമീപത്തായാണ് ലൈബ്രറി ഒരുക്കിയത്. ഏഴ് നിലകളിലായി ഒരു ദശലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ പുസ്തകങ്ങള്‍ക്ക് പുറമെ ലക്ഷക്കണക്കിന് ഗവേഷണ പ്രബന്ധങ്ങളും ഒമ്പത് പ്രത്യേക വിഷയങ്ങളിലെ സബ് ലൈബ്രറികളുമുണ്ട്.
വാനലോകത്ത് നിന്ന് ഭൂമിയിലേക്ക് ഇറക്കിയ ആദ്യ വാക്ക് 'ഇഖ്‌റഅ്' (വായിക്കുക) എന്നായിരുന്നെന്നും സമ്പദ്വ്യവസ്ഥക്ക് അറിവ് അനിവാര്യമാണെന്നും ലൈബ്രറി ഉദ്ഘാടന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് ശൈഖ് മുഹമ്മദ് കുറിച്ചു.
നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയുടെ സൗകര്യങ്ങളില്‍ ഓട്ടോമേറ്റഡ് സ്റ്റോറേജ്, ഇലക്ട്രോണിക് ബുക്ക് റിട്രീവല്‍ സിസ്റ്റം, സെല്‍ഫ് സര്‍വീസ് കിയോസ്‌ക്കുകള്‍, ബുക്ക് ഡിജിറ്റൈസേഷന്‍ ലബോറട്ടറി, സന്ദര്‍ശകരുടെ അന്വേഷണങ്ങളോട് പ്രതികരിക്കാന്‍ സ്മാര്‍ട്ട് റോബോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യകളാലും സമ്പന്നമാണ്.
സമൂഹത്തിന്റെ വികസനത്തില്‍ വായനയുടെയും സംസ്‌കാരത്തിന്റെയും പങ്ക് മനസ്സിലാക്കുന്ന ഒരു അറബ് തലമുറയെ രൂപപ്പെടുത്തുന്നതിന്, വിവിധ താല്‍പ്പര്യങ്ങളുള്ള ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ, അച്ചടിച്ച ഡിജിറ്റല്‍ പുസ്തകങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുകയാണ് മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി ലക്ഷ്യമിടുന്നത്.
ഏഴ് നിലകളിലായി സ്ഥിതിചെയ്യുന്ന മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയില്‍ കാര്യമായ അളവിലുള്ള ഉള്ളടക്കമുണ്ട്. അറബിയിലും വിദേശ ഭാഷകളിലുമായി 1.1 ദശലക്ഷത്തിലധികം അച്ചടിച്ച ഡിജിറ്റല്‍ പുസ്തകങ്ങള്‍, 6 ദശലക്ഷത്തിലധികം പ്രബന്ധങ്ങള്‍, ഏകദേശം 73,000 സംഗീത സ്‌കോറുകള്‍, 75,000 വീഡിയോകള്‍, ഏകദേശം 13,000 ലേഖനങ്ങള്‍, 325 വര്‍ഷം പഴക്കമുള്ള ആര്‍ക്കൈവിനുള്ളില്‍ 5,000-ത്തിലധികം ചരിത്ര പ്രിന്റുകള്‍, ഡിജിറ്റല്‍ ജേണലുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ലോകമെമ്പാടുമുള്ള 35,000 പ്രിന്റ്, ഡിജിറ്റല്‍ പത്രങ്ങളും 500-ഓളം അപൂര്‍വ ശേഖരണങ്ങളും ലൈബ്രറിയിലുണ്ട്.
'മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി ലോകമെമ്പാടുമുള്ള ഏറ്റവും സവിശേഷമായ പൊതു ലൈബ്രറികളിലൊന്നാണ്. ഈ മഹത്തായ പദ്ധതി അദ്ദേഹത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. യു.എ.ഇയുടെ വിജ്ഞാന-സാംസ്‌കാരിക മേഖലയുടെ ഉന്നമനത്തിനും നമ്മുടെ ഭാവിയെ നയിക്കുന്നതിനും സംസ്‌കാരം ഉയര്‍ത്തുന്നതിനുമായി വിപുലവും പ്രബുദ്ധവും ശാസ്ത്രീയവും സമ്പന്നവുമായ ഒരു തലമുറയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യമാണ് ഇത്തരം സംരംഭങ്ങള്‍ക്ക് പിന്നില്‍-ലൈബ്രറി ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുര്‍ പറഞ്ഞു.
ജനറല്‍ ലൈബ്രറി, എമിറേറ്റ്സ് ലൈബ്രറി, ദി യംഗ് അഡള്‍ട്ട്സ് ലൈബ്രറി, ചില്‍ഡ്രന്‍സ് ലൈബ്രറി, സ്പെഷ്യല്‍ കളക്ഷന്‍ ലൈബ്രറി, ദി മാപ്സ് ആന്‍ഡ് അറ്റ്ലസ് ലൈബ്രറി, മീഡിയ ആന്‍ഡ് ആര്‍ട്ട്സ് ലൈബ്രറി, ബിസിനസ് ലൈബ്രറി, ആനുകാലികം എന്നിങ്ങനെ ഒന്‍പത് പ്രത്യേക ലൈബ്രറികള്‍ മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയിലുണ്ട്. പുസ്തകശാല. പേപ്പര്‍ബാക്ക് പുസ്തകങ്ങള്‍ക്ക് പുറമേ, വിശാലമായ ഇ-ബുക്കുകളിലേക്കും മറ്റ് ഡിജിറ്റല്‍ മീഡിയകളിലേക്കും ലൈബ്രറി ആക്സസ് നല്‍കുന്നു. കൂടാതെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പുസ്തകങ്ങളും വിവര സ്രോതസ്സുകളും വളരെ എളുപ്പത്തില്‍ ലഭ്യമാക്കുന്നു.
54,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള 'റഹല്‍' എന്നറിയപ്പെടുന്ന തടികൊണ്ടുള്ള സ്റ്റാന്‍ഡിന്റെ രൂപത്തിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ലൈബ്രറി, കെട്ടിടത്തിലെ സീലിംഗ് വിന്‍ഡോകള്‍ക്ക്, പ്രകൃതിദത്ത ലൈറ്റിംഗും കൂടാതെ ജല ഉപഭോഗം 50% കുറയ്ക്കാന്‍ ജലസേചനം ചെയ്യുന്നതിനായി എയര്‍ കണ്ടീഷണറുകളില്‍ നിന്ന് വെള്ളം റീസൈക്കിള്‍ ചെയ്യുന്നു.