ജല അതോറിറ്റിയെ കമ്പനിവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം-സ്റ്റാഫ് അസോസിയേഷന്‍

കാസര്‍കോട്: കേരള ജല അതോറിറ്റിയെ കമ്പനിയാക്കി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഇടതു സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) ആവശ്യപ്പെട്ടു. ജല്‍ ജീവന്‍ മിഷന്‍ നടത്തിപ്പിലെ അശാസ്ത്രീയ സമീപനം തിരുത്തുക, ഹെഡ് ഓപ്പറേറ്റര്‍ സൂപ്പര്‍വൈസറി തസ്തിക സ്ഥിരപ്പെടുത്തുക, ടെക്‌നിക്കല്‍ സ്‌പെഷ്യല്‍ റൂള്‍സ് പരിഷ്‌ക്കരിച്ച് ഉടന്‍ ഉത്തരവിറക്കുക, ഓഫീസ് അറ്റന്‍ഡന്‍മാരെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുനര്‍വിന്യാസം നടത്തിയ നടപടികള്‍ പിന്‍വലിക്കുക, ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക ഉടന്‍ നല്‍കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചു കേരള […]

കാസര്‍കോട്: കേരള ജല അതോറിറ്റിയെ കമ്പനിയാക്കി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഇടതു സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) ആവശ്യപ്പെട്ടു.
ജല്‍ ജീവന്‍ മിഷന്‍ നടത്തിപ്പിലെ അശാസ്ത്രീയ സമീപനം തിരുത്തുക, ഹെഡ് ഓപ്പറേറ്റര്‍ സൂപ്പര്‍വൈസറി തസ്തിക സ്ഥിരപ്പെടുത്തുക, ടെക്‌നിക്കല്‍ സ്‌പെഷ്യല്‍ റൂള്‍സ് പരിഷ്‌ക്കരിച്ച് ഉടന്‍ ഉത്തരവിറക്കുക, ഓഫീസ് അറ്റന്‍ഡന്‍മാരെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുനര്‍വിന്യാസം നടത്തിയ നടപടികള്‍ പിന്‍വലിക്കുക, ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക ഉടന്‍ നല്‍കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചു കേരള വാട്ടര്‍ സ്റ്റാഫ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി വിദ്യാനഗര്‍ ഡിവിഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
ധര്‍ണ്ണാ സമരം ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് വിനോദ് കുമാര്‍ അരമന അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വിനോദ് എരവില്‍ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി കെ.വി വേണുഗോപലന്‍, കേന്ദ്ര കമ്മിറ്റിയംഗം കെ.വി രമേശ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.കെ അനിതകുമാരി, കെ.പി താരേഷ്, ജില്ലാ ട്രഷറര്‍ വി. പത്മനാഭന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.വി സുരേന്ദ്രന്‍, എം.വി സുരേഷ്, പ്രദീപന്‍ പുറവങ്കര, പി.വി രാജേഷ്, കെ.പി സുജിത് കുമാര്‍, വി. മണികണ്ഠന്‍, ടി. രഘു, ടി. പ്രേമലത എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it