വേനല്‍ ചൂടില്‍ കത്തിയമര്‍ന്ന് മലയോരം; കുടി വെള്ളം കിട്ടാക്കനിയായി

ബേഡകം: വേനല്‍ ചൂടില്‍ കത്തിക്കരിഞ്ഞ് മലയോരം. കുടിവെള്ളത്തിനായി പലയിടത്തും മണിക്കൂറുകള്‍ കാത്തിരിപ്പ്. ചൂട് കനത്തതോടെ മലയോരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വെള്ളത്തിനായി പരക്കം പായുകയാണ് ഗ്രാമവാസികള്‍. കിണറുകളും കുളങ്ങളും ചാലുകളും വറ്റിവരണ്ടു. പുഴകളില്‍ ഒഴുക്ക് നിലച്ചിട്ട് ആഴ്ചകളായി. വേനല്‍ ചൂട് കാര്യമായി ബാധിച്ചത് മലയോരത്തെ കാര്‍ഷിക വിളകളെയാണ്. ചൂടില്‍ കമുങ്ങുകള്‍ കത്തിക്കരിഞ്ഞു തുടങ്ങി. നൂറു കണക്കിന് കമുങ്ങുകള്‍ നശിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലായി. കടുത്ത ചൂട് കാരണം തെങ്ങുകളില്‍ നിന്ന് തേങ്ങകള്‍ പാകമെത്താതെ […]

ബേഡകം: വേനല്‍ ചൂടില്‍ കത്തിക്കരിഞ്ഞ് മലയോരം. കുടിവെള്ളത്തിനായി പലയിടത്തും മണിക്കൂറുകള്‍ കാത്തിരിപ്പ്. ചൂട് കനത്തതോടെ മലയോരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വെള്ളത്തിനായി പരക്കം പായുകയാണ് ഗ്രാമവാസികള്‍. കിണറുകളും കുളങ്ങളും ചാലുകളും വറ്റിവരണ്ടു. പുഴകളില്‍ ഒഴുക്ക് നിലച്ചിട്ട് ആഴ്ചകളായി. വേനല്‍ ചൂട് കാര്യമായി ബാധിച്ചത് മലയോരത്തെ കാര്‍ഷിക വിളകളെയാണ്. ചൂടില്‍ കമുങ്ങുകള്‍ കത്തിക്കരിഞ്ഞു തുടങ്ങി. നൂറു കണക്കിന് കമുങ്ങുകള്‍ നശിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലായി. കടുത്ത ചൂട് കാരണം തെങ്ങുകളില്‍ നിന്ന് തേങ്ങകള്‍ പാകമെത്താതെ വീഴുകയാണ്. ഓലകള്‍ ഉണങ്ങി നശിച്ചു തുടങ്ങി. ഇടവിളകൃഷികളൊക്കെ നശിച്ചു.
ഇത്ര വലിയ ചൂട് ഇതാദ്യമായാണെന്ന് പറയുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കിട്ടുന്ന വേനല്‍ മഴ ഇത്തവണ ഇല്ലാത്തതാണ് ചൂട് അസഹനീയമായത്. കഴിഞ്ഞവര്‍ഷം എല്ലാമാസവും മഴ കിട്ടിയിരുന്നതായി കര്‍ഷകര്‍ പറയുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കുടിവെള്ള വിതരണം തുടങ്ങിയിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണം കൂടുതലായതിനാല്‍ എങ്ങുമെത്താത്ത അവസ്ഥയാണ്.

Related Articles
Next Story
Share it