മോട്ടോര്‍ വാഹന വകുപ്പ് കുമ്പള കെ.എസ്.ടി.പി. റോഡിലും ക്യാമറ സ്ഥാപിച്ചു

കുമ്പള: റോഡ് വികസിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന നിയമലംഘനങ്ങള്‍ പിടികൂടാന്‍ കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി. റോഡിലും ക്യാമറകള്‍ സ്ഥാപിച്ച് മോട്ടോര്‍ വാഹന വകുപ്പ്. കുമ്പള ടൗണിന് സമീപത്തായാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.ജില്ലയില്‍ മാത്രം വിവിധ ഇടങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചത് വഴി ആയിരക്കണക്കിന് നിയമലംഘനത്തിലാണ് വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കിയത്. സംസ്ഥാനത്തൊട്ടുക്കും ഇത്തരത്തില്‍ ദേശീയപാതകളിലും തിരക്കേറിയ റോഡുകളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.ക്യാമറകള്‍ സജ്ജമായതോടെ ജില്ലയില്‍ വാഹനാപകടങ്ങളും നിയമലംഘനങ്ങളും കുറഞ്ഞുവരുന്നതായും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ കണക്കില്‍ നിന്ന് വ്യക്തമാകുന്നുമുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഉണ്ടായ 1500 […]

കുമ്പള: റോഡ് വികസിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന നിയമലംഘനങ്ങള്‍ പിടികൂടാന്‍ കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി. റോഡിലും ക്യാമറകള്‍ സ്ഥാപിച്ച് മോട്ടോര്‍ വാഹന വകുപ്പ്. കുമ്പള ടൗണിന് സമീപത്തായാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.
ജില്ലയില്‍ മാത്രം വിവിധ ഇടങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചത് വഴി ആയിരക്കണക്കിന് നിയമലംഘനത്തിലാണ് വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കിയത്. സംസ്ഥാനത്തൊട്ടുക്കും ഇത്തരത്തില്‍ ദേശീയപാതകളിലും തിരക്കേറിയ റോഡുകളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ക്യാമറകള്‍ സജ്ജമായതോടെ ജില്ലയില്‍ വാഹനാപകടങ്ങളും നിയമലംഘനങ്ങളും കുറഞ്ഞുവരുന്നതായും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ കണക്കില്‍ നിന്ന് വ്യക്തമാകുന്നുമുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഉണ്ടായ 1500 ഓളം വരുന്ന വാഹനാപകടങ്ങളില്‍ 67% അപകടങ്ങളുടെയും പ്രധാന കാരണം അതിവേഗം ആണെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കില്‍ പറയുന്നത് . ഈ സാഹചര്യത്തില്‍ കൂടിയാണ് തിരക്കേറിയ റോഡുകളില്‍ ക്യാമറകള്‍ സ്ഥാപിച്ച് കടുത്ത തീരുമാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് നീങ്ങുന്നത്. അതിവേഗത, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ്, ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിക്കുക, വാഹനങ്ങളുടെ ലൈസന്‍സ് പുതുക്കാതിരിക്കുക, ഇന്‍ഷുറന്‍സ്, പുക പരിശോധന എന്നിവയെല്ലാം വാഹന നമ്പര്‍ മുഖേന ക്യാമറയില്‍ പതിയുന്നുവെന്നതാണ് പിഴ ഈടാക്കുന്നതിന് സഹായകമാവുന്നത്.
ചെറിയ നിയമലംഘനം പോലും കണ്ടെത്താന്‍ ശേഷിയുള്ള ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

Related Articles
Next Story
Share it