ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു; യുവതി പ്രകടിപ്പിക്കുന്ന മാനസികാസ്വാസ്ഥ്യം അഭിനയമാണെന്ന് ഭര്‍തൃവീട്ടുകാര്‍

പെര്‍ള: പെര്‍ള കാട്ടുകുക്കെയില്‍ ഒന്നര വയസുള്ള മകനെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ പ്രതിയായ അമ്മയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ (25)യെയാണ് ഇന്നലെ വൈകിട്ട് ബദിയടുക്ക എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിനെത്തിച്ചത്. 2020 ഡിസംബര്‍ നാലിനാണ് ഇവരുടെ ഒന്നരവയസുള്ള മകന്‍ സ്വാതികിനെ വീടിന് 300 മീറ്റര്‍ അകലെയുള്ള പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശാരദ മകനെ കിണറ്റിലെറിഞ്ഞ് കൊന്നതാണെന്ന് കണ്ടെത്തിയത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം ശാരദ മാനസികാസ്വാസ്ഥ്യം […]

പെര്‍ള: പെര്‍ള കാട്ടുകുക്കെയില്‍ ഒന്നര വയസുള്ള മകനെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ പ്രതിയായ അമ്മയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ബാബുവിന്റെ ഭാര്യ ശാരദ (25)യെയാണ് ഇന്നലെ വൈകിട്ട് ബദിയടുക്ക എസ്.ഐ വി.കെ അനീഷിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിനെത്തിച്ചത്. 2020 ഡിസംബര്‍ നാലിനാണ് ഇവരുടെ ഒന്നരവയസുള്ള മകന്‍ സ്വാതികിനെ വീടിന് 300 മീറ്റര്‍ അകലെയുള്ള പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശാരദ മകനെ കിണറ്റിലെറിഞ്ഞ് കൊന്നതാണെന്ന് കണ്ടെത്തിയത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം ശാരദ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ശാരദക്ക് മാനസികാസ്വാസ്ഥ്യം ഇല്ലെന്നും അതുപോലെ അഭിനയിക്കുകയാണെന്നും ശക്തമായ ശിക്ഷ നല്‍കണമെന്നും ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെടുന്നു. കുട്ടിയെ നേരത്തെ കുടിവെള്ള ടാങ്കില്‍ എറിഞ്ഞുകൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും അവര്‍ ആരോപിക്കുന്നു.

Related Articles
Next Story
Share it