നടന്നു നീങ്ങി മലയാള കവിതയുടെ അമ്മ...
'എന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി. എന്റെ വഴിയിലെ തണലിനും മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി... മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറമ്മ നമ്മെ മറയുകയായിരുന്നു. എന്നിക്ക് വേണ്ടത് ഒരാല്‍മരം മാത്രം അതിന്റെ പുറത്ത് ഒന്നും എഴുതി വെക്കരുത്' വാക്കുകള്‍ അര്‍ത്ഥപൂര്‍ണമായിരുന്നു.. ഡിസംബര്‍ 23ന്റെ പകല്‍ നഷ്ടപ്പെടുത്തിയത് മലയാള കവിതയുടെ അമ്മയെ. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്ന സുഗതകുമാരി ടീച്ചര്‍ ഇനി […]
'എന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി. എന്റെ വഴിയിലെ തണലിനും മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി... മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറമ്മ നമ്മെ മറയുകയായിരുന്നു. എന്നിക്ക് വേണ്ടത് ഒരാല്‍മരം മാത്രം അതിന്റെ പുറത്ത് ഒന്നും എഴുതി വെക്കരുത്' വാക്കുകള്‍ അര്‍ത്ഥപൂര്‍ണമായിരുന്നു.. ഡിസംബര്‍ 23ന്റെ പകല്‍ നഷ്ടപ്പെടുത്തിയത് മലയാള കവിതയുടെ അമ്മയെ. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്ന സുഗതകുമാരി ടീച്ചര്‍ ഇനി […]
'എന്റെ വഴിയിലെ വെയിലിനും നന്ദി,
എന്റെ ചുമലിലെ ചുമടിനും നന്ദി.
എന്റെ വഴിയിലെ തണലിനും മരക്കൊമ്പിലെ
കൊച്ചു കുയിലിനും നന്ദി...
മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറമ്മ നമ്മെ മറയുകയായിരുന്നു.
എന്നിക്ക് വേണ്ടത് ഒരാല്‍മരം മാത്രം
അതിന്റെ പുറത്ത് ഒന്നും എഴുതി വെക്കരുത്'
വാക്കുകള്‍ അര്‍ത്ഥപൂര്‍ണമായിരുന്നു.. ഡിസംബര്‍ 23ന്റെ പകല്‍ നഷ്ടപ്പെടുത്തിയത് മലയാള കവിതയുടെ അമ്മയെ.
കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്ന സുഗതകുമാരി ടീച്ചര്‍ ഇനി ഓര്‍മ്മയില്‍. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെ ടീച്ചറുടെ ശക്തമായി ശബ്ദമുയര്‍ന്നു. കവിത ആസ്വദിക്കുന്നതിനോടൊപ്പം അത് മനുഷ്യ ദു:ഖങ്ങള്‍ക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് വിടവാങ്ങിയത്. ശക്തമായ നിലപാടുകള്‍ കൊണ്ട് എക്കാലവും തലയുയര്‍ത്തി നിന്ന സ്ത്രീ കരുത്തിന്റെ പ്രതീകമായിരുന്നു സുഗതകുമാരി .
അഭയഗ്രാമം, അത്താണി, എന്നിങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള തണലൊരുക്കിയ സ്ഥാപനങ്ങളുടെ അണിയറ ശില്‍പിയായി. മനോനില തെറ്റിയവര്‍ക്കും ആരുമില്ലാത്തവര്‍ക്കും അസുഖങ്ങളാല്‍ തകര്‍ന്നുപോയവര്‍ക്കുമെല്ലാം തണലായി സുഗതകുമാരി പ്രവര്‍ത്തിച്ചു. കര്‍മ്മഭൂമി പൊതുപ്രവര്‍ത്തനമെങ്കിലും രാഷ്ട്രീയത്തിലേക്കുളള ക്ഷണം എല്ലാകാലത്തും അവര്‍ നിരസിച്ചിരുന്നു.
മലയാളത്തിന്റെ തുലാവര്‍ഷ പച്ചയായി ടീച്ചറമ്മ തിളങ്ങി നിന്നു. പ്രകൃതിക്ക് വരാനിരിക്കുന്ന ദുരന്തങ്ങളെ ഒരു മുഴം മുമ്പെ വിളിച്ചു പറയുന്ന കാട്ടുകിളിയുടെ പ്രവചന സ്വരമാണത്. കനലും കണ്ണീരും കവിതയും പോറ്റി ഉയര്‍ത്തിയ എട്ടര പതിറ്റാണ്ടിന്റെ കര്‍മ്മസാഫല്യം.
50കള്‍ക്ക് ഒടുക്കം വരെ കവയിത്രി, എഴുപതുകള്‍ക്ക് ഒടുക്കം തൊട്ടിന്നേവരെ പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി കലഹിച്ച പോരാളി, തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഉപേക്ഷിക്കപ്പെട്ട ആയിരങ്ങള്‍ക്ക് അത്താണി. ഹൃദയത്തിലും വിരല്‍ത്തുമ്പിലും ആര്‍ദ്രമായ കവിത പൂക്കുന്ന ഭക്തമീര.
ബ്രിട്ടണ്‍ വാണ തിരുവിതാംകൂറിലെ സമരതീഷ്ണമായ കാലത്ത് നിന്നും ജ്ഞാനിയായ അച്ഛന്‍ ബോധേശ്വരന്റെ വിരല്‍ തൊട്ടാരാംഭിച്ച യാത്രയാണ് സുഗതകുമാരിയുടെത്. സ്വന്തം പേരില്‍ കവിത പ്രസിദ്ധീകരിക്കാന്‍ മടിച്ച് ശ്രീകുമാര്‍ എന്ന കള്ളപ്പേരില്‍ എഴുതിയ സുഗതകുമാരിക്ക് അന്തര്‍ബോധം സഹജമായിരുന്നു. 1950-കളുടെ തുടക്കത്തില്‍ ഡോ. എസ്. രാധാകൃഷ്ണന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമസ്ത കേരള സാഹിത്യപരിഷത്ത് നടത്തിയ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ശ്രീകുമാര്‍ എന്നയാള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കവിയെ വെളിപ്പെടുത്തിയത് എന്‍.വി.കൃഷ്ണവാര്യരാണ്.
അവിടെ നിന്നും അങ്ങോട്ട് സുഗതകുമാരി കവയിത്രിയുടെ യാത്ര ആരംഭിച്ചു. എന്നും അതിലൊരു കൃഷ്ണഭാവം ഊറി നിന്നു. ഭക്തിയും സമരവും പ്രണയവും സ്ത്രീത്വവും നാമ്പിട്ട കവിതകളില്‍ രാധയും സതിയും ദേവകിയും ഗാന്ധാരിയും എന്നിങ്ങനെ പലയുഗം താണ്ടി വന്ന കാവ്യപ്രതീകങ്ങളായി കവിയത്രി മാറി.
അന്തര്‍മുഖത്വം ശീലിച്ച ആ കവിതകള്‍ക്കും ജീവിതത്തിനും ഭാവമാറ്റം സംഭവിക്കുന്നത് സൈലന്റ് വാലി പ്രക്ഷോഭത്തോടെയാണ്. അവിടെ നിന്നിങ്ങോട്ട് സുഗതകുമാരി പോരാളി കൂടിയായി. സൈലന്റ വാലി മുന്നേറ്റത്തോടെയാണ് സുഗതകുമാരി പോരാളിയായി മാറിയത്. അവിടെ നിന്നും പൂയംകുട്ടിയും ജീരകപ്പാറയും ഒലിപ്പാറയും അച്ചന്‍കോവിലും പൊന്മുടി കാടുകളും മാവൂരും കൂടംകുളവും പെരിങ്ങോമും ആറന്മുളയും വരെ ആ സമരപരമ്പരകള്‍ നീണ്ടു.
അതിലേറ്റവും ഒടുവിലത്തെ മുന്നേറ്റമാണ് അഭയ. 1985-ല്‍ ഊളമ്പാറയിലെ മനോരോഗആശുപത്രിയിലെ ദുരവസ്ഥ കണ്ട് മനസ് തളര്‍ന്ന കവിയത്രി അശരണര്‍ക്ക് മുന്നില്‍ നല്‍കിയ ഉത്തരമായിരുന്നു അഭയ. തുണ കൈവിട്ട പെണ്ണിന് ഒതുങ്ങിയിരിക്കാന്‍ അങ്ങനെയൊരു തള്ള ച്ചിറകുണ്ടായി. സുഗതകുമാരിയുടെ ജീവിതത്തിന് മൂന്ന് മുഖങ്ങളുണ്ട് 'ഹൃദയത്തെ തൊട്ടാല്‍ പ്രതിഭ തുളുമ്പുന്ന കാവ്യമുഖം, പ്രകൃതിയെ തൊട്ടാല്‍ പ്രതിഷേധം തുളുമ്പുന്ന സമരം, ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് മുന്നില്‍ സ്‌നേഹം തുളുമ്പുന്ന അഭയമുഖം. ഒരു വേനലും സ്പര്‍ശിക്കാത്ത ആ കനിവും കവിത്വവും ഇനിയുള്ള കാലത്തിന് ജീവിതപാഠമാണ്. ഇനിയൊരിക്കലും അതിന് മരണമില്ല.
സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ആശാന്‍ പ്രൈസ്, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്നങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങള്‍. 2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
'എനിക്ക് വാരിക്കോരിത്തന്ന സ്‌നേഹത്തിനും വിശ്വാസത്തിനുമെല്ലാം നന്ദി. ഈ മഴയോട്, ഈ വെയിലിനോട്, ഈ മണ്ണിനോട്, തണലിനോട്, എനിക്ക് നിറച്ചുവിളമ്പിത്തന്ന അന്നത്തോട്, എന്റെ ശിരസ്സില്‍ കൈവെച്ച അനുഗ്രഹങ്ങളോട്, എല്ലാം നന്ദിമാത്രം. ഇനി അടുത്തജന്മം ഈ മണ്ണില്‍ത്തന്നെ കഷ്ടപ്പെടാനും പാടുപെടാനും ഞാന്‍ വരും - മലയാളത്തിന്റെ സ്പന്ദനമറിഞ്ഞ ആ ടീച്ചറമ്മ കവയിത്രി നടന്നു നീങ്ങി.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരി സുഗതകുമാരിക്ക് ആദരാജ്ഞലികള്‍.