മകള്‍ക്ക് തൊട്ടുപിന്നാലെ ഭാര്യയും യാത്രയായി; ഹൃദയം തകര്‍ന്ന് പഴയകാല ഫുട്‌ബോള്‍ താരവും കുടുംബവും

തളങ്കര: മകള്‍ക്ക് തൊട്ടുപിന്നാലെ ഭാര്യയും അന്തരിച്ചതോടെ ഹൃദയം തകര്‍ന്ന് പഴയകാല ഫുട്‌ബോള്‍ താരവും കുടുംബവും. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാലതാരവും മുന്‍ എം.എല്‍.എ. പരേതനായ ടി.എ. ഇബ്രാഹിമിന്റെ സഹോദര പുത്രനുമായ തളങ്കര കടവത്തെ ഡിഗ്രി മുഹമ്മദ് കുഞ്ഞി എന്ന ടി.എ. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആയിഷ(46)യാണ് ഇന്ന് രാവിലെ മംഗളൂരുവിലെ ആസ്പത്രിയില്‍ അന്തരിച്ചത്. ഇവരുടെ മകള്‍ മുഫീദ(30) രണ്ട് ദിവസം മുമ്പാണ് മരിച്ചത്. പ്രമേഹം മൂര്‍ച്ഛിച്ച് ആയിഷയെയും വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുഫീദയെയും ഒരേ […]

തളങ്കര: മകള്‍ക്ക് തൊട്ടുപിന്നാലെ ഭാര്യയും അന്തരിച്ചതോടെ ഹൃദയം തകര്‍ന്ന് പഴയകാല ഫുട്‌ബോള്‍ താരവും കുടുംബവും. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാലതാരവും മുന്‍ എം.എല്‍.എ. പരേതനായ ടി.എ. ഇബ്രാഹിമിന്റെ സഹോദര പുത്രനുമായ തളങ്കര കടവത്തെ ഡിഗ്രി മുഹമ്മദ് കുഞ്ഞി എന്ന ടി.എ. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആയിഷ(46)യാണ് ഇന്ന് രാവിലെ മംഗളൂരുവിലെ ആസ്പത്രിയില്‍ അന്തരിച്ചത്. ഇവരുടെ മകള്‍ മുഫീദ(30) രണ്ട് ദിവസം മുമ്പാണ് മരിച്ചത്. പ്രമേഹം മൂര്‍ച്ഛിച്ച് ആയിഷയെയും വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുഫീദയെയും ഒരേ ദിവസമാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയാണ് മുഫീദ മരിച്ചത്. ഈ വേര്‍പാട് ഉണ്ടാക്കിയ വേദന മാറും മുമ്പാണ് വിധി ആയിഷയുടെയും ജീവന്‍ കവര്‍ന്നത്. ഉദുമ പാക്യാരയിലെ പരേതനായ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ബീഫാത്തിമയുടെയും മകളാണ് ആയിഷ. മുഫീദയെ കൂടാതെ ഹര്‍ഷാദ്, മുസൈന എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: അഷ്‌റഫ്, അക്ബര്‍, ഹക്കീം, ഹാഷിം, അയ്യൂബ്, അസ്മ, പരേതയായ ഹബീബ.

Related Articles
Next Story
Share it